‘മുഡ’കേസ്: സിദ്ധരാമയ്യയുടെ അനുയായി രാകേഷ് പാപണ്ണയുടെ വീട്ടിൽ രണ്ടാംദിവസവും ഇ.ഡി. പരിശോധന

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായി രാകേഷ് പാപണ്ണയുടെ വീട്ടിലെ പരിശോധന ചൊവ്വാഴ്ചയും തുടർന്നു.

കേസിന്റെ തെളിവിനായുള്ള രേഖകൾ കണ്ടെത്താൻ പണമിടപാട് സംബന്ധിച്ച രേഖകളാണ് പരിശോധിക്കുന്നത്. ജില്ലാപഞ്ചായത്ത് മുൻ അംഗമായ രാകേഷിന്റെ ഹിംഗലിലെ വീട്ടിലാണ് പരിശോധന.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് ഇ.ഡി.യുടെ അഞ്ച് ഉദ്യോഗസ്ഥരെത്തി പരിശോധന തുടങ്ങിയത്.

രാത്രിയിലും പരിശോധന തുടരുകയായിരുന്നു. മുൻ മുഡ കമ്മിഷണർമാരായ ജി.ടി. ദിനേശ്കുമാർ, ഡി.ബി. നടേഷ് എന്നിവരുടെ ബെംഗളൂരുവിലെ വീട്ടിലും ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ മൈസൂരുവിലെ വിജയനഗർ സെക്കൻഡ് സ്റ്റേജിലും തേഡ് സ്റ്റേജിലുമായി 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts