സെൽഫി എടുക്കുന്നതിനിടെ താഴേക്ക് വീണു; പാറക്കെട്ടുകൾക്കിടയിൽ 12 മണിക്കൂർ കുടുങ്ങിയ യുവതിയെ രക്ഷിച്ചു

ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ 12 മണിക്കൂറിന് ശേഷം രക്ഷിച്ചു.

തുമകുരുവിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.

ശിവപുര സ്വദേശിനിയും എൻജിനിയറിങ് വിദ്യാർഥിനിയുമായ ഹംസ(19)യാണ് തുമകുരു മൈഡല തടാകത്തില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ കാര്യമായ പരിക്കില്ലെങ്കിലും അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുഹൃത്തായ കീർത്തനയ്ക്കൊപ്പമാണ് ഹംസ മൈഡല തടാകം സന്ദർശിക്കാനെത്തിയത്.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ഇരുവരും തടാകത്തിലെ പാറക്കെട്ടിന് മുകളില്‍കയറി ഫോട്ടോയെടുക്കാൻ ശ്രമിച്ചു.

ഇതിനിടെ 19-കാരി കാല്‍തെന്നി വെള്ളത്തിലേക്ക് വീഴുകയും തടാകത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

പാറക്കെട്ടുകള്‍ക്കിടയില്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത സ്ഥലത്താണ് പെണ്‍കുട്ടി കുടുങ്ങിപ്പോയത്.

ഇവിടെ വെള്ളം കുറവായിരുന്നതും രക്ഷയായി. ഇതിനിടെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

എന്നാല്‍, ശക്തമായ ഒഴുക്കും വെള്ളത്തിന്റെ ശബ്ദവും കാരണം പെണ്‍കുട്ടി ഒച്ചവെച്ചിട്ടും ആദ്യഘട്ടത്തില്‍ കണ്ടെത്താൻ കഴിഞ്ഞില്ല.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

തുടർന്ന് മറ്റൊരുസംഘം അടുത്തെത്തിയതോടെ പെണ്‍കുട്ടി വീണ്ടും ബഹളംവെച്ചു.

ഇതോടെ പെണ്‍കുട്ടിയെ കണ്ടെത്തിയ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts