മോമോസ് കഴിച്ച് സ്ത്രീ മരിച്ചു; 20 പേർ ആശുപത്രിയിൽ 

ഹൈദരാബാദ്: മോമോസ് ഭക്ഷണം കഴിച്ച്‌ സ്ത്രീ മരിച്ചു.

20ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ബഞ്ചാര ഹില്‍സിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭക്ഷ്യവിഷബാധ കാരണം ഹൈദരാബാദ് സിംഗാടികുണ്ട സ്വദേശിനിയായ യുവതിക്ക് ജീവൻ നഷ്ടമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയെ തുടർന്ന് ഇവരെ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം ബാധിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വൈദ്യസഹായം നല്‍കുന്നുണ്ട്.

സംഭവത്തെ തുടർന്ന് ബഞ്ചാര ഹില്‍സ് പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പരിശോധനയ്ക്കായി ഹോട്ടലില്‍ നിന്ന് ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച്‌ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts