ബെംഗളൂരു നമ്മ മെട്രോ: യെല്ലോ ലൈൻ ജനുവരിയിൽ തുറക്കും

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള പാത (യെല്ലോ ലൈൻ) ജനുവരിയിൽ തുറക്കും.

ഡിസംബറോടെ മെട്രോ റെയിൽ സുരക്ഷാകമ്മിഷണറുടെ അനുമതിലഭിക്കുമെന്നാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) പ്രതീക്ഷിക്കുന്നത്.

ഡ്രൈവർരഹിത മെട്രോയാകും ഈപാതയിൽ സർവീസ് നടത്തുക. പശ്ചിമബംഗാളിലെ ടിറ്റാഗ റെയിൽ സിസ്റ്റംസ് ലിമിറ്റഡിൽ (ടി.ആർ.എസ്.എൽ.) ആണ് മെട്രോ ട്രെയിനുകൾ നിർമിക്കുന്നത്. ഒരു ട്രെയിൻ നേരത്തേ ലഭിച്ചിരുന്നു. ബാക്കിയുള്ളവ ഡിസംബർ അവസാനത്തോടെ ലഭിക്കും. മൂന്നു ട്രെയിനുകളാവും ഈ പാതയിൽ സർവീസ് നടത്തുക.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ഈവർഷമാദ്യം ചൈനയിൽനിന്നെത്തിച്ച ട്രെയിനുപയോഗിച്ചുള്ള പരീക്ഷണഓട്ടം നടക്കുകയാണ്.

ബി.ടി.എം. ലേഔട്ട്, സിൽക്ക്‌ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്‌സിറ്റി തുടങ്ങി പ്രധാനസ്ഥലങ്ങളിലൂടെയാണ് യെല്ലോ ലൈൻ കടന്നുപോകുന്നത്.

19.5 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളുണ്ടാകും. ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക്‌സിറ്റി, കൊനപ്പന അഗ്രഹാര, ഹസ്‌കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാകും സ്റ്റേഷനുകൾ.

ഇതിൽ ജയദേവ ഹോസ്പിറ്റൽ സ്റ്റേഷൻ പിങ്ക് ലൈനുമായുള്ള ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും. തെക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഈ പാത പരിഹാരമാകുമെന്നാണ് കരുതുന്നത്.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

യെല്ലോ ലൈൻ കടന്നുപോകുന്ന റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടമേൽപ്പാലവും സജ്ജമായിട്ടുണ്ട്.

പാലത്തിന്റെ മുകളിലത്തെ നിലയിലൂടെ മെട്രോയും താഴത്തെ നിലയിലൂടെ മോട്ടോർ വാഹനങ്ങളുമാണ് കടന്നുപോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts