അബുദാബിക്ഷേത്രം ദീപാവലി ആഘോഷത്തിന് ഒരുങ്ങി; നിർദേശങ്ങൾ ഇങ്ങനെ

അബുദാബി : ദീപാവലി, ഹിന്ദു പുതുവത്സരാഘോഷങ്ങൾക്കായി അബുദാബിക്ഷേത്രമൊരുങ്ങി. ആയിരക്കണക്കിന് സന്ദർശകർ ദീപാവലി ദിവസമായ വ്യാഴാഴ്ച ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷ.

നൂറുകണക്കിന് സന്നദ്ധപ്രവർത്തകരാണ് ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നത്.

സുരക്ഷ മുൻനിർത്തി അബുദാബി പോലീസും ബന്ധപ്പെട്ട സർക്കാർഅധികാരികളും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് ആദ്യ ഏഴുമാസത്തിനകം 15 ലക്ഷം സന്ദർശകരാണ് ക്ഷേത്രത്തിലെത്തിയത്.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

വാസ്തുവിദ്യ, എൻജിനിയറിങ് വൈദഗ്ധ്യം എന്നിവയ്ക്ക് ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങളും ക്ഷേത്രത്തിന് ലഭിച്ചിട്ടുണ്ട്.

ക്ഷേത്ര സന്ദർശനത്തിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്

സ്വന്തം വാഹനങ്ങളിൽ വരുന്നവർ അൽ ഷഹാമ എഫ് വൺ പാർക്കിങ് ഉപയോഗിക്കണം. പാർക്കിങ്ങിൽനിന്ന് ക്ഷേത്രപരിസരത്തേക്ക് ഷട്ടിൽ ബസുകൾ ലഭ്യമാണ്.

വലിയ ബാഗുകൾ, ലോഹ വസ്തുക്കൾ, ആഭരണങ്ങൾ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കുക.

കുറഞ്ഞത് രണ്ടു മണിക്കൂറിനകം സന്ദർശനം പൂർത്തിയാക്കാൻ ശ്രമിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts