ബെംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് വിൽപ്പന നടത്തിയിരുന്നവരിൽ കോളേജ് വിദ്യാർത്ഥിനിയും

കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി പിടിയിലായ വിദ്യാർതിസംഘം വിദ്യാർത്ഥികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പോലീസ് റിപ്പോർട്ട് .

തമ്മനം നിസാം നിയാസ്, കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാൽ, മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ്, ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ്, ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിൽ സാബു, കളമശേരി സ്വദേശി നിസാം നിയാസ്, നഗറിൽ വിഷ്ണു എസ്.വാര്യർ എന്നിവരെ  പോലീസ് ഇന്നലെ ചോദ്യം ചെയ്തു.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തുന്നതിനായി വന്തോതിൽ സിന്തറ്റിക്ക് മയക്കുമരുന്നുകളും കഞ്ചാവും ആഡംബര വാഹനങ്ങൾ കടത്തിക്കൊണ്ടുവന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി സംഘം കുടുങ്ങിയത്. ഇടപ്പള്ളി വി.പി.മരയ്‌ക്കാർ റോഡിലെ ഹരിത നഗറിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. 8.3 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു. ക്ലാസ്സിൽ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഡംബര മുറികൾ വാടകയ്‌ക്കെടുത്താണ് മയക്കുമരുന്ന് വിൽപന നടത്തിയത്.

യുവാക്കള്‍ക്കിടയില്‍ എം എന്ന പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.ഡിയാണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ബെംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ച്‌ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇവർ. ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാര്‍ക്ക് മുറി എടുത്തു നല്‍കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts