മയക്കുമരുന്ന് മാഫിയ ബെംഗളൂരുവിൽ അറസ്റ്റിൽ ആയത് ഇടനിലക്കാരൻ

ആലക്കോട് : മലയോരമേഖലയില്‍ മയക്കുമരുന്ന് മാഫിയ തഴച്ചുവളരുന്നു. മാരകമയക്കുമരുന്നായ എംഡിഎംഎ മുതല്‍ കഞ്ചാവ് വരെയുള്ള എല്ലാ ലഹരിവസ്തുക്കളും മലയോരത്ത് സുലഭമായി ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. മയക്കുമരുന്ന് മാഫിയയുടെ പ്രധാന കേന്ദ്രമായി മലയോരമേഖല അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്.

വലിയതോതിലുള്ള മയക്കുമരുന്ന് വിപണനമാണ് മലയോരമേഖല കേന്ദ്രീകരിച്ച്‌ നടന്നുവരുന്നത്. ഇരകളെ കണ്ടെത്താനും ആവശ്യമുള്ള ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുവാനും ഒട്ടേറെ സംഘങ്ങളാണ് രംഗത്തുള്ളത്.

യുവാക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ലഹരിയുടെ അടിമകളായി ഇതോടെ മാറിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരു, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാണ് വന്‍തോതില്‍ മാരകമയക്കുമരുന്നുകളും കഞ്ചാവും മലയോരത്ത് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ നിരോധിത പാന്‍മസാലകളുടെയും, ഹാന്‍സിന്റെയും വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്.

അതിനിടെ ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യഇടനിലക്കാരനായ യുവാവിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളാട് മാവുംചാല്‍ സ്വദേശി ജിന്‍സ് ബാബുവിനെയാണ് ആലപ്പുഴ എസ്പി ജി. ജയദേവിന്റെയും ആലപ്പുഴ ആന്റിനാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെയും ചേര്‍ത്തല ഡി.വൈ.എസ്.പി ടി.സി. വി. വിജയന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ പൂച്ചകാലില്‍ 140 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി ബിജുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷിന്‍സ് ബാബു അറസ്റ്റിലായത്. ബെംഗളുരുവില്‍ ഹോസ്റ്റല്‍ നടത്തി വരികയായിരുന്നു ഇയാള്‍ മയക്കുമരുന്ന് സംഘത്തിന്റെ മുഖ്യ ഇടനിലക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബെംഗളുരുവിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്നെത്തിച്ചു നല്‍കുന്നതായും ബോധ്യപ്പെട്ടതായി പോലീസ് പറയുന്നു. ഒരു മാസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us