ചെന്നൈ: ക്രോംപേട്ടില്‍ തെരുവ് നായ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ 55 വയസുകാരി മരിച്ചു. രാധ നഗര്‍ സ്വദേശിയായ തേന്മൊഴിയാണ് മരിച്ചത്. മകനുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിനഗറില്‍ വെച്ച് ഒരുകൂട്ടം തെരുവ് നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടി. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി മകന്‍ പെട്ടന്ന് വണ്ടിയുടെ വേഗത കൂട്ടിയതിനെത്തുടര്‍ന്നാണ് തേന്മൊഴി താഴേക്ക് വീണത്. വീഴ്ചയില്‍ തലക്ക് സാരമായ പരിക്കേറ്റ തേന്മൊഴിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അപകടമരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read MoreTag: dog
മുടങ്ങിക്കിടക്കുന്ന ശമ്പളം ആവശ്യപ്പെട്ട് യുവാവ്; നായയെ അഴിച്ചുവിട്ട് മുതലാളി
ബെംഗളൂരു: മുടങ്ങിക്കിടക്കുന്ന ശമ്പളം ചോദിച്ചപ്പോൾ തൊഴിലുടമ വളർത്തുനായയെ അഴിച്ചുവിട്ടതായി യുവാവ് ആരോപിച്ചു. പ്രാദേശിക വ്യവസായി സഞ്ജയ് ലോഹ്യയുടെ ഡ്രൈവർ ആനന്ദ ആർ എന്നയാളിൽ നിന്നാണ് ഹൈഗ്രൗണ്ട്സ് പോലീസിന് പരാതി ലഭിച്ചത്. സഞ്ജയ്, ഭാര്യ നീത, ജാക്കി ഖലീൽ എന്നു പേരുള്ള മറ്റൊരാളെ പറ്റിയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസവേശ്വര സർക്കിളിന് സമീപമുള്ള അപ്പാർട്ട്‌മെന്റിലാണ് മൂവരും താമസിക്കുന്നത്. 2022 നവംബർ മുതൽ 2023 ജനുവരി വരെ ലോഹ്യയുടെ കൂടെ ഡ്രൈവർ ഓഫീസ് സ്റ്റാഫായി ജോലി ചെയ്തിരുന്നതായും എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ശമ്പളം നൽകിയില്ലെന്നും ആനന്ദ പോലീസിനോട് പറഞ്ഞു.…
Read Moreതെരുവ് നായകളെ ദത്തെടുക്കാൻ കർണാടക ഓൺലൈൻ പോർട്ടൽ സ്ഥാപിക്കും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: തെരുവു നായ്‌ക്കളെ പരിപാലിക്കുന്നതിനും ദത്തെടുക്കുന്നതിനും പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സേവനം വികസിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബൊമ്മൈ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. മൃഗ സ്‌നേഹികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്ത് നായ്‌ക്കളെ ദത്തെടുക്കാനുള്ള അവസരമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജെനറ്റിക് റിസോഴ്സസ് (എന്‍ബിഎജിആര്‍) മുധോള്‍ ഹൗണ്ട് ഡോഗ് ബ്രീഡിനെ ഇന്ത്യന്‍ നാടന്‍ ഇനമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഇനത്തെ വികസിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ ധനസഹായം നല്‍കുമെന്നും…
Read Moreജനന നിയന്ത്രണ ശസ്ത്രക്രിയയ്ക്ക് ശേഷം ചത്തത് 85 ഓളം നായകൾ
ബെംഗളൂരു: തെക്കൻ ബെംഗളൂരുവിൽ ഗർഭനിരോധന ശസ്ത്രക്രിയ നടത്തിയ തെരുവ് നായ്ക്കൾ ചത്തൊടുങ്ങുന്നത് വൈദ്യശാസ്ത്രപരമായ അശ്രദ്ധമൂലമെന്ന് പരാതി. നിർബന്ധിത വാക്സിനേഷൻ (അണുബാധ തടയുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന) കുത്തിവയ്പ്പുകൾ ലഭിക്കാത്തതിനാൽ കുറഞ്ഞത് 85 നായ്ക്കൾ ചത്തതായി ആക്ടിവിസ്റ്റും അംഗീകൃത മൃഗ പീഡന ഇൻസ്പെക്ടറുമായ നെവിന കാമത്ത് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറാണ് മരണത്തിന് പിന്നിലെന്നും അവർ ആരോപിച്ചു. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.എം.ജി.ഹള്ളി ശിവറാമിനെതിരെ അശ്രദ്ധയും ക്രൂരതയും കാണിച്ചതായി നെവിന പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. ശിവറാമിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘമാണ് പ്രദേശത്തെ നായ്ക്കൾക്ക്…
Read Moreകാറിന്റെ ബമ്പറിനകത്ത് നായയുമായി സഞ്ചരിച്ചത് 70 കിലോ മീറ്റർ
ബെംഗളൂരു: കാറിന്‍റെ ബമ്പറിനകത്ത് കുടുങ്ങി നായ യാത്ര ചെയ്‌തത് 70 കിലോമീറ്റര്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലാണ് സംഭവം. കാറുമായി കൂട്ടിയിടിച്ചാണ് നായ ബമ്പറിനുള്ളില്‍ അകപ്പെട്ടത്. പൂത്തൂര്‍ കബക സ്വദേശികളായ സുബ്രഹ്മണ്യനും ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് സംഭവം. സുള്ള്യയിലെ ബല്‍പയില്‍വച്ച് ഇവരുടെ കാര്‍ ഒരു നായയുമായി കൂട്ടി ഇടിച്ചിരുന്നു. ഉടനെ തന്നെ കാര്‍ നിര്‍ത്തി പരിശോധിച്ചെങ്കിലും നായയെ കണ്ടെത്താനായില്ല. അത് എവിടെ പോയെന്ന് അവര്‍ ആലോചിക്കുകയും ചെയ്‌തു. തിരിച്ച് വീട്ടിലെത്തി കാര്‍ പരിശോധിച്ചപ്പോള്‍ കാണുന്നത് ബമ്പര്‍ തകര്‍ത്ത് അകത്ത് സുഖമായി ഇരിക്കുന്ന…
Read Moreനായയെ ചാക്കിലാക്കി ക്രൂരമായി തല്ലിക്കൊന്നു, ഹോസ്റ്റൽ വാർഡൻമാർക്കെതിരെ പ്രതിഷേധം
ബെംഗളൂരു : കര്‍ണാടക ഉഡുപ്പിയില്‍ നായക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കടപ്പാടി ശിര്‍വ ബണ്ടക്കലിലെ മാധവ വാദിരാജ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്‍റ് കോളജിന്‍റെ ഹോസ്‌റ്റല്‍ പരിസരത്താണ് ഈ ക്രൂരത അരങ്ങേറിയത്. കോളജിലെ ഹോസ്‌റ്റല്‍ വാര്‍ഡന്‍മാരായ രാജേഷും നാഗരാജുമാണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അക്രമികള്‍ക്ക് നേരെ ഉയരുന്നത്. നായയെ ഒരു ചാക്കിലാക്കിയ ശേഷം വടികൊണ്ട് നാഗരാജും രാജേഷും ചേര്‍ന്ന് അടിച്ചാണ് അതിനെ കൊലപ്പെടുത്തുന്നത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreതെരുവുനായയുടെ ആക്രമണത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. എട്ടു വയസുകാരിയെയാണ് തെരുവ് നായ് ആക്രമിച്ചത്. ബംഗളൂരു ലക്ഷ്മിദേവി നഗർ സ്വദേശിനിയായ നൂറിൻ ഫലക്കിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവിനും കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭക്ഷണത്തിന് ശേഷം പുറത്ത് നടക്കാനിറങ്ങിയ കുട്ടിയേയും പിതാവിനേയും തെരുവുനായ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളും വഴിയാത്രക്കാരും എത്തിയാണ് നായ ഓടിച്ചത്. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കുമെന്നും കുടുംബത്തിന് 10,000 രൂപ സഹായധനം നൽകുമെന്നും ബി.ബി.എം.പി.യുടെ മൃഗസംരക്ഷണവിഭാഗം…
Read Moreകൊടുംകാട്ടിൽ കാണാതായ യജമാനനെ കണ്ടെത്താൻ സഹായിച്ച് വളർത്തു നായ
ബെംഗളൂരു: വിറക് കൊണ്ടുവരാൻ കാട്ടിലേക്ക് പോയ 55 കാരനെ കണ്ടെത്താൻ സഹായിച്ച വളർത്തുനായ. ശനിയാഴ്ച വീട്ടിൽ നിന്നും കാട്ടിലേക്ക് പോയ ശേഖരപ്പ തിരിച്ചെത്താത്തതിനെ തുടർന്ന് ശിവമോഗയിലെ ഹൊസാനഗർ താലൂക്കിലെ അദ്ദേഹത്തിന്റെ കുടുംബവും ഗ്രാമവാസികളും വൻ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ശേഷവും അവർക്ക് യാതൊരു സൂയോച്ചനയും ലഭിക്കാതെ വന്നതോടെ വളർത്തുനായ ടോമിയാണ് അവർക്ക് വഴികാട്ടിയായത്. ശേഖരപ്പയുടെ കാട്ടിലെ സുഹൃത്തും ഏഴ് വർഷമായി കൂടെ ഉണ്ടായിരുന്ന മറ്റൊരു കുടുംബ സുഹൃത്തും ചേർന്ന് ടോമിയോടൊപ്പം കാട്ടിലേക്ക് തിരിച്ചു. തുടർന്ന്തു നടത്തിയ തിരച്ചിലിലാണ് കാടിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന…
Read Moreനായയ്ക്ക് ഭക്ഷണം നൽകാൻ വൈകി ; അനന്തരവനെ തല്ലിക്കൊന്നു
പാലക്കാട്: നായക്ക് തീറ്റ കൊടുക്കാൻ വൈകിയതിന് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ പട്ടാമ്പി കൊപ്പം സ്വദേശി ഹർഷദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹർഷദിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ നൂറോളം പാടുകളാണുള്ളത്. ബെൽറ്റിനും മരക്കഷ്ണവും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. സംഭവത്തിൽ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെയാണ് (27) അറസ്റ്റ് ചെയ്തത്. സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. പല കാര്യങ്ങൾക്കും ഹർഷദിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹക്കിം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദനം…
Read Moreബിബിഎംപി പരിധിയിൽ 2020 മുതൽ 52,000 ത്തോളം പേരെ നായ്ക്കൾ കടിച്ചതായി സർവേ റിപ്പോർട്ട്
ബെംഗളൂരു: 2020 മുതൽ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പരിധിയിൽ 52,262 പേർക്ക് നായ്ക്കളുടെ കടിയേറ്റതായി പാലികെ സർവേയിൽ കണ്ടെത്തി. മൃഗങ്ങളുടെ ജനന നിയന്ത്രണത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് കൂടുതൽ എൻജിഒകളെ ഉൾപ്പെടുത്താനും പ്രശ്നം പരിഹരിക്കുന്നതിന് ആന്റി റാബിസ് വാക്സിനുകൾ വലിയ തോതിൽ ലഭ്യമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് ബിബിഎംപി ഇപ്പോൾ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (എഡബ്ല്യുബിഐ) യിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും, പണമടയ്ക്കുന്നതിലെ കാലതാമസവും കെടുകാര്യസ്ഥതയും കാരണം പാലികെയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമില്ലെന്ന് നിരവധി പ്രവർത്തകരും എൻജിഒകളും പറയുന്നു. ഫലപ്രദമായ അനിമൽ ബർത്ത് കൺട്രോൾ…
Read More