യാത്രാ ദുരിതമൊഴിയും; പുതുവര്‍ഷം മലബാര്‍ മേഘലയിലേക്ക് കൂടുതല്‍ സ്ലീപ്പര്‍ ബസ് സര്‍വീസുമായി കര്‍ണാടക ആര്‍ടിസി; വിശദാംശങ്ങൾ

ബെംഗളൂരു : പുതുവര്‍ഷത്തില്‍ കര്‍ണാടക ആര്‍ടിസി മലബാര്‍ മേഘലയിലേക്ക് കൂടുതല്‍ സ്ലീപ്പര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കും.

കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്.

അംബാരി ഉത്സവ് എസി, പല്ലക്കി നോണ്‍ എസി എന്നീ ബ്രാന്‍ഡുകളിലെ കൂടുതല്‍ ബസുകള്‍ അടുത്ത് വര്‍ഷം പുറത്തിറങ്ങുന്നതോടെയാണ് മലബാറിലേക്കും സര്‍വീസുകള്‍ തുടങ്ങുക.

നിലവില്‍ കോഴിക്കോട്ടേക്ക് എസി, നോണ്‍ എസി വിഭാഗങ്ങളിലായി ഓരോ സര്‍വീസുകളുണ്ട്. കണ്ണൂരിലേക്ക് എസി കാസര്‍ഗോട്ടേക്ക് നോണ്‍ എസി സര്‍വീസും ഉണ്ട്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ക്രിസ്മസ് സീസണില്‍ കര്‍ണാടക ആര്‍ടിസി കണ്ണൂരിലേക്ക് തിരക്കുളള ദിവസങ്ങളില്‍ 3 നോണ്‍ എസി സ്ലീപ്പര്‍ ബസാണ് അനുവദിച്ചിരിക്കുന്നത്.

കോഴിക്കോട്ടേക്ക് ഈ മാസം മുതലാണ് നോണ്‍ എസി സ്ലീപ്പര്‍ അനുവദിച്ചത്. സ്വകാര്യ ബസുകള്‍ ഈ റൂട്ടില്‍ കൂടുതല്‍ സ്ലീപ്പര്‍ ബസുകള്‍ ഓടിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയും സീറ്റര്‍ ബസുകള്‍ക്ക് പകരം സ്ലീപ്പര്‍ സര്‍വീസുകള്‍ ആരംഭിച്ചത്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts