ശബരിമലയിലെ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും ചാടി; കര്‍ണാടക സ്വദേശി മരിച്ചു

ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും എടുത്തുചാടിയ കര്‍ണാടക സ്വദേശി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍.

മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ കര്‍ണാടക രാം നഗര്‍ സ്വദേശിയായ കുമാരസാമി താഴേക്ക് ചാടിയത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

തുടര്‍ന്ന് പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് കൈക്കും കാലിനും പരുക്കേറ്റിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്.

എന്നാല്‍ സാരമുള്ള പരിക്കല്ലെന്നാണ് ഇയാള്‍ക്ക് എന്നായിരുന്നു സൂചന. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത തിരിച്ചറിയല്‍ രേഖയില്‍ കുമാര്‍ എന്നാണ് പേരുള്ളത്.

വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?
[masterslider id="10"]

Related posts