നഗരത്തിലെ 75 റോഡുകളിൽ കാൽനട യാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കുമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും; ബി.ബി.എം.പി.

ബെംഗളൂരു: കാൽനട യാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കുമായി നഗരത്തിലെ 75 റോഡുകളിൽ രാവിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ബി.ബി.എം.പി.

കബ്ബൺ പാർക്ക്, സാങ്കി റോഡ്, ക്രസന്റ് റോഡ്, ഉൾപ്പെടെയുള്ളവായിൽ രാവിലെ 5 നും 7 .30 നും ഇടയിലുള്ള വാഹന  ഗതാഗതം പൂർണമായും നിരോധിക്കാനാണ് ഉദ്ദേശിക്കുന്നത്.

വിശദപഠനത്തിന് ശേഷമാകും പദ്ധതി  നടപ്പിലാക്കുക ബദൽ റോഡുകളിലൂടെ ഗതാഗതം ക്രമീകരിക്കുമെന്ന് ബി.ബി.എം.പി. ചീഫ് കമ്മീഷണർ  തുഷാർ ഗിരിനാഥ്‌ പറഞ്ഞു  .

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

രാവിലെ നടക്കാൻ ഇറങ്ങുന്നവരുടെ എണ്ണം പ്രദേശത്തെ ഗതാഗത തിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചകും പദ്ധതി നടപ്പിലാക്കേണ്ട റോഡുകൾ തിരഞ്ഞെടുക്കുക.

നേരത്തെ സമാനമായ ആവശ്യവുമായി മുൻ മന്ത്രിയും രാജാജി നഗർ എം.എൽ.എയുമായിരുന്ന എസ്.സുരേഷ് കുമാർ ആഭ്യന്തരമന്ത്രി അരഗജ്ഞാനേന്ദ്രയെ കണ്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts