നഗരത്തിലെ മലയാളികളുടെ കടകളിൽ ഗുണ്ടാ ആക്രമണവും പണപ്പിരിവും വർധിക്കുന്നു

ബെംഗളൂരു: മലയാളി വ്യാപാര സ്ഥാപനങ്ങളിൽ ഗുണ്ടാ ആക്രമണവും പണപ്പിരിവും വർധിക്കുന്നു. ആയുധങ്ങളുമായി എത്തുന്ന സംഘം ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും കൈക്കലാക്കും.

കൊടുത്തില്ലെങ്കിൽ ജീവനക്കാരെ അക്രമിക്കുകയൂം ചെയ്യും. ബേക്കറികൾ ചെറുകിട പലചരക്ക് കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് സംഘങ്ങൾ എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ രണ്ടിടങ്ങളിലാണ് സമാന സംഭവം റിപ്പോർട്ട് ചെയ്തത്.

ആനേപാളയയില്‍ കണ്ണൂർ സ്വദേശി ഷിനോജിന്റെ ഉടമസ്ഥതയിലുള്ള കല്യാൺ ബേക്കറി ആൻഡ് സ്വീറ്സ് , കാസർഗോഡ് സ്വദേശി അൻസാറിന്റെ ബി.എം സ്റ്റോഴ്സ് എന്നിവിടങ്ങളിൽ മുഖം മൂടി ധരിച്ചെത്തിയ 4 അംഗ സംഘമാണ് പണം കവർന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി വടിവാളുമായി കടയിൽ കയറിയ സംഘം കൗണ്ടറിലുണ്ടായിരുന്ന 15000 രൂപ കവർന്നത്.

ഇതിന് തൊട്ട് മുൻപത്തെ ദിവസമാണ് സമീപത്തെ ബി.എം സ്റ്റോഴ്‌സിലും ഇതേ സംഘമെത്തി 25000 രൂപ കവർന്നത്.

അശോക് നഗർ പോലീസിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ ആയില്ല.

കഴിഞ്ഞ ശനിയാഴ്ച സിഗെരെറ്റ് വാങ്ങിയതിന്റെ പണം ചോദിച്ചതിനാണ് കെ.ജി ഹള്ളി താനറി റോഡിലെ ബേക്കറി ഉടമ കണ്ണൂർ സ്വദേശി നൗഷാദിനെ മർദിച്ചത്.

മുഖത്ത് പരിക്കേറ്റ നൗഷാദ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us