പാർക്കിംഗ് ചാർജ് കുത്തനെ ഉയർത്തി കാർമൽ റാം റെയിൽവേ സ്റ്റേഷനിലെ കരാറുകാർ; പ്രതിസന്ധിയിലായി യാത്രക്കാർ

ബെംഗളൂരു: കാർമൽ റാം റെയിൽവേ സ്റ്റേറ്റിനിലെ പാർക്കിംഗ് ചാർജ് ഓഗസ്റ്റ് ഒന്ന് മുതൽ കുത്തനെ ഉയർത്തിയതായി പരാതി.

പുതുക്കിയ നിരക്കുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഇരുചക്ര വാഹനങ്ങൾക്ക് 24 മണിക്കൂറിന് 20 രൂപയായിരുന്നു ഈടാക്കിയിരുന്ന തുക. എന്നാലിപ്പോൾ അത് മാറ്റി 50 രൂപയാക്കി ഉയർത്തി.

കാറുകൾക്ക് 24 മണിക്കൂറിന് ഇതുവരെ 50 രൂപ ആയിരുന്നു അത് അത് പുതുക്കി 100 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

കേരളത്തിലേക്ക് പോകാൻ മലയാളികൾ പ്രധാനമായി ആശ്രയിക്കുന്ന ഒരു സ്റ്റേഷനാണ് കാർമൽ റാം. എന്നാൽ പുതുക്കിയ പാർക്കിംഗ് ചാർജ് കാരണം വളരെ പ്രയാസത്തിലാണ് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും.

വാർത്തൂർ വൈറ്റ്ഫീൽഡ് ഭാഗങ്ങളിലേക്ക് നേരിട്ട് ബസ് ഇല്ലാത്തതിനാൽ മിക്ക യാത്രക്കാരും സ്വന്തം വാഹനങ്ങൾ ഉപയോഗിച്ച് സ്റ്റേഷനിൽ എത്തുകയും ട്രെയിനിൽ യാത്ര ചെയ്യുകയുമായിരുന്നു പതിവ്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എന്നാൽ പാർക്കിംഗ് ചാർജ് കുത്തനെ ഉയർത്തിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് യാത്രക്കാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts