ജോഗ് വെള്ളച്ചാട്ടം : ജനുവരി ഒന്നുമുതൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : വിനോദ സഞ്ചാരകേന്ദ്രമായ ജോഗ് വെളളച്ചാട്ടത്തിലേക്ക് ജനുവരി 1 മുതല്‍ മാര്‍ച്ച് 15 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു.

നിര്‍മാണ പ്രവര്‍ത്തികളുടെ ഭാഗമായാണ് 3 മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ജോഗ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

കേരളത്തില്‍ നിന്നുള്‍പ്പടെയുളള സന്ദര്‍ശകര്‍ ഏറെ എത്തുന്ന ശിവമൊഗ്ഗ ജില്ലയില്‍ ശരാവതി നദിയിലെ ജോഗ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വെളളച്ചാട്ടം കൂടിയാണ്.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

185 കോടി രൂപ ചെലവഴിച്ചാണ് സന്ദര്‍ശകര്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.

വെളളച്ചാട്ടം കാണാന്‍ 3 നിലകളിലായി ഗാലറി, സയന്‍സ് മ്യൂസിയം, ശരാവതി പ്രതിമ, നീന്തല്‍ കുളം എന്നിവയാണ് നിര്‍മിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts