തെരുവ് നായകളെ ദത്തെടുക്കാൻ കർണാടക ഓൺലൈൻ പോർട്ടൽ സ്ഥാപിക്കും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: തെരുവു നായ്‌ക്കളെ പരിപാലിക്കുന്നതിനും ദത്തെടുക്കുന്നതിനും പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സേവനം വികസിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബൊമ്മൈ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. മൃഗ സ്‌നേഹികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്ത് നായ്‌ക്കളെ ദത്തെടുക്കാനുള്ള അവസരമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജെനറ്റിക് റിസോഴ്സസ് (എന്‍ബിഎജിആര്‍) മുധോള്‍ ഹൗണ്ട് ഡോഗ് ബ്രീഡിനെ ഇന്ത്യന്‍ നാടന്‍ ഇനമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഇനത്തെ വികസിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും മൃഗങ്ങളുടെ ക്ഷേമത്തിനുമായി മൃഗക്ഷേമ ബോര്‍ഡിന് അഞ്ച് കോടി രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ ചികിത്സയ്‌ക്കായി ബെംഗളൂരുവില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളും ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
[masterslider id="10"]

Related posts