തെരുവ് നായകളെ ദത്തെടുക്കാൻ കർണാടക ഓൺലൈൻ പോർട്ടൽ സ്ഥാപിക്കും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: തെരുവു നായ്‌ക്കളെ പരിപാലിക്കുന്നതിനും ദത്തെടുക്കുന്നതിനും പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സേവനം വികസിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബൊമ്മൈ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. മൃഗ സ്‌നേഹികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്ത് നായ്‌ക്കളെ ദത്തെടുക്കാനുള്ള അവസരമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജെനറ്റിക് റിസോഴ്സസ് (എന്‍ബിഎജിആര്‍) മുധോള്‍ ഹൗണ്ട് ഡോഗ് ബ്രീഡിനെ ഇന്ത്യന്‍ നാടന്‍ ഇനമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഇനത്തെ വികസിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ ധനസഹായം നല്‍കുമെന്നും…

Read More

കാട്ടാന ശല്യം രൂക്ഷം; റെയിൽപാളവേലി വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ

മൈസൂരു; മൈസൂരു, കുടക് ജില്ലകളിൽ കാട്ടാന ആക്രമണം രൂക്ഷമായതോടെ റെയിൽപാളവേലി വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ രം​ഗത്ത്. ജനവാസമേഖലകളിലേക്ക് കാട്ടാനകളുടെ അക്രമണം വർധിച്ചതോടെയാണ് നടപടി. കാട്ടാനകളെ പ്രതിരോധിക്കാൻ റെയിൽപാളങ്ങൾ കൊണ്ടുള്ള വേലിയാണ് ഉത്തമമെന്നും അവ ഉപയോ​ഗിച്ചിട്ടുള്ള ഇടങ്ങളിൽ കാട്ടാന ആക്രമണം കുറഞ്ഞെന്നും നാ​ഗർഹോളെ ദേശായോദ്യാനം ഡയറക്ടർ മഹേഷ് കുമാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള വേലി സ്ഥാപിക്കുവാനായി സർക്കാരിനോട് ഫണ്ട് ആവശ്യപ്പെടുമെന്ന് മൈസൂരു – കുടക് എംപി പ്രതാപ സിംഹ അറിയിച്ചു. കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പഠിക്കാൻ നിയമ നിർമ്മാണ കൗൺസിൽ ചെയർമാൻ എംകെ പ്രാണെഷിന്റെ നേതൃത്വത്തിലുള്ള സംഘം…

Read More

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടൽ; മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ പോലീസ് പിടിയിൽ

ബെം​ഗളുരു: വിവാഹ മോചന കേസിൽ വീട്ടമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മനുഷ്യാവകാശ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ് സീമ ഖാൻ(43), ഭർത്താവ് ഇമ്രാൻ (48) എന്നിവരാണ് ക്രൈംബ്രാഞ്ച് പിടിയിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ദമ്പതികൾ 8 ലക്ഷം രൂപ വാങ്ങിയിരുന്നു, തുടർന്നും ഭീഷണി അസഹനീയമായപ്പോൾ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

Read More

കുട്ടികളുടെ വെറൈറ്റി പലഹാരം കേട്ട് ഞെട്ടി പോലീസും ജനങ്ങളും; മുത്തച്ഛന്റെ ചിതാഭസ്മം ചേര്‍ത്ത കുക്കീസ്

സാക്രമെന്റോ: വ്യത്യസ്തമായ കുക്കീസ് ഉണ്ടാക്കി വിദ്യാർഥികൾ. മുത്തച്ഛന്റെ ചിതാഭസ്മം ചേര്‍ത്ത് കുക്കീസ് തയ്യാറാക്കി വിദ്യാര്‍ഥികള്‍ വിതരണം നടത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. വീട്ടില്‍ പാകം ചെയ്ത ‘രുചികരമായ ഈ പലഹാരം’ സ്‌കൂളിലെ സഹപാഠികള്‍ സന്തോഷത്തോടെ നല്‍കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടവർ സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും ഏകദേശം ഒമ്പത് സഹപാഠികള്‍ക്ക് ഈ ബിസ്‌കറ്റുകള്‍ നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കുട്ടികള്‍ ഇങ്ങനെ ചെയ്തതിന്റെ ലക്ഷ്യമെന്താണെന്നറിയില്ലെന്നും ഇക്കാര്യം കൈകാര്യം ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിട്ടുനല്‍കിയതായും പൊലീസ് വ്യക്തമാക്കി. എന്നാലിത് വീട്ടുകാര്യമാണെന്നും കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നുമാണ് സ്‌കൂള്‍ അധികൃതകരുടെപക്ഷം.

Read More
Click Here to Follow Us