ബെംഗളൂരുവിൽ സ്‌ഫോടക വസ്തു കടിച്ച ഡോബർമാൻ മരിച്ചു

Doberman dog

ബെംഗളൂരു: കെങ്കേരിക്ക് സമീപം ബിഎം കാവലിലെ ഫാംഹൗസിൽ സ്‌ഫോടക വസ്തു കടിച്ച ഡോബർമാൻ മരിച്ചു. 11 ഏക്കർ വിസ്തൃതിയുള്ള ഫാം ഹൗസിന്റെ ഉടമയ്ക്ക് രണ്ട് ഡോബർമാൻമാരുൾപ്പെടെ നാല് നായ്ക്കളെയാണ് സംരക്ഷിക്കാൻ ഉണ്ടായിരുന്നത്. നായ ചത്തതിനെ തുടർന്ന് ഉടമ ബി കെ ചേതൻ കുമാർ പോലീസിൽ പരാതി നൽകി. കാട്ടുപന്നികളെ കൊല്ലാൻ ശ്രമിക്കുന്ന വന്യജീവി വേട്ടക്കാരോ സ്ഫോടകവസ്തു, മാംസപന്തങ്ങൾക്കുള്ളിൽ നിറച്ച് പരിസരത്തേക്ക് എറിഞ്ഞിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. 1908ലെ സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്‌ച രാവിലെ 9.30 ഓടെ നായ്ക്കളെ അഴിച്ചുവിട്ടതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് കുമാർ…

Read More

നഗരത്തിൽ കടന്നലിന്റെയും തേനീച്ചയുടെയും കുത്തേറ്റ് രണ്ട് പേർ മരിച്ചു

ബെംഗളൂരു: വ്യാഴാഴ്ച ബെംഗളൂരു റൂറലിലും കനകപുരയിലും വ്യത്യസ്ത സംഭവങ്ങളിലായി കടന്നലിന്റെയും തേനീച്ചയുടെയും ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. രാമനഗര ജില്ലയിലെ കനകപുരയിലെ ഹരോഹള്ളിക്ക് സമീപം ബെലഗുലി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ കടന്നലിന്റെ കുത്തേറ്റ് രമേഷ് ഡി (21) മരിക്കുകയും മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുമകുരു ജില്ലയിലെ കുനിഗൽ താലൂക്കിലെ ഹിത്തലഹള്ളി ഗ്രാമവാസിയാണ് രമേശ്. കടന്നലിന്റെ കുത്തേറ്റ് ദർശൻ, കിരൺ, മല്ലികാർജുൻ, മോഹൻ, ഗിരീഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരാളായ ദർശന്റെ ജന്മദിനം ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് ആഘോഷിക്കുന്നതിനിടെയാണ് സംഭവം.…

Read More

ബിബിഎംപി പരിധിയിൽ 2020 മുതൽ 52,000 ത്തോളം പേരെ നായ്ക്കൾ കടിച്ചതായി സർവേ റിപ്പോർട്ട്

ബെംഗളൂരു: 2020 മുതൽ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പരിധിയിൽ 52,262 പേർക്ക് നായ്ക്കളുടെ കടിയേറ്റതായി പാലികെ സർവേയിൽ കണ്ടെത്തി. മൃഗങ്ങളുടെ ജനന നിയന്ത്രണത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് കൂടുതൽ എൻ‌ജി‌ഒകളെ ഉൾപ്പെടുത്താനും പ്രശ്നം പരിഹരിക്കുന്നതിന് ആന്റി റാബിസ് വാക്സിനുകൾ വലിയ തോതിൽ ലഭ്യമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് ബിബിഎംപി ഇപ്പോൾ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (എഡബ്ല്യുബിഐ) യിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും, പണമടയ്ക്കുന്നതിലെ കാലതാമസവും കെടുകാര്യസ്ഥതയും കാരണം പാലികെയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമില്ലെന്ന് നിരവധി പ്രവർത്തകരും എൻജിഒകളും പറയുന്നു. ഫലപ്രദമായ അനിമൽ ബർത്ത് കൺട്രോൾ…

Read More

നിധിതേടി വീടിനുള്ളിൽ 20 അടി താഴ്ച്ചയിൽ കുഴി; കുഴിയിൽ നിന്ന് പുറത്തെത്തിയ പാമ്പ് കടിച്ച് ​ദാരുണാന്ത്യം

മൈസൂരു; നാട്ടുകാരെ ഞെട്ടിച്ച് വീടിനുള്ളിൽ കണ്ടെത്തിയത് 20 അടി താഴ്ച്ചയുള്ള കുഴി. നിധി കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിൽ കുഴിയെടുത്തത്. ഏകദേശം 20 അടി താഴ്ച്ചയോളമാണ് കുഴിക്കുള്ളത്. ചാമ്രാജ് ന​ഗറിലാണ് സംഭവം. ഇതേ കുഴി കുഴിക്കുമ്പോൾ പുറത്തുവന്ന പാമ്പിന്റെ കടിയേറ്റ് വീട്ടുടമ രാമണ്ണ മരിച്ചിരുന്നു. നിധി കൈവശമാക്കുവാനായി പ്രത്യേക പൂജകൾ രാമണ്ണയുടെ ഭാര്യ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഴിക്കായെടുത്ത മണ്ണുകൾ പോലും നീക്കം ചെയ്യാതെ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.

Read More
Click Here to Follow Us