ബെംഗളൂരുവിൽ സ്‌ഫോടക വസ്തു കടിച്ച ഡോബർമാൻ മരിച്ചു

Doberman dog

ബെംഗളൂരു: കെങ്കേരിക്ക് സമീപം ബിഎം കാവലിലെ ഫാംഹൗസിൽ സ്‌ഫോടക വസ്തു കടിച്ച ഡോബർമാൻ മരിച്ചു. 11 ഏക്കർ വിസ്തൃതിയുള്ള ഫാം ഹൗസിന്റെ ഉടമയ്ക്ക് രണ്ട് ഡോബർമാൻമാരുൾപ്പെടെ നാല് നായ്ക്കളെയാണ് സംരക്ഷിക്കാൻ ഉണ്ടായിരുന്നത്.

നായ ചത്തതിനെ തുടർന്ന് ഉടമ ബി കെ ചേതൻ കുമാർ പോലീസിൽ പരാതി നൽകി. കാട്ടുപന്നികളെ കൊല്ലാൻ ശ്രമിക്കുന്ന വന്യജീവി വേട്ടക്കാരോ സ്ഫോടകവസ്തു, മാംസപന്തങ്ങൾക്കുള്ളിൽ നിറച്ച് പരിസരത്തേക്ക് എറിഞ്ഞിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. 1908ലെ സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ഞായറാഴ്‌ച രാവിലെ 9.30 ഓടെ നായ്ക്കളെ അഴിച്ചുവിട്ടതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് കുമാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഒരു വയസ്സുള്ള ആൺ നായയായിരുന്നു മരിച്ച ഡോബർമാൻ. ഏതാനും മാസങ്ങൾക്കുമുമ്പ് ഇതേ പരിസരത്ത് ഒരു പശു ചത്തിരുന്നു. പ്രദേശത്ത് ധാരാളം കാട്ടുപന്നികളും മാനുകളും ഉണ്ട്, അവയെ വേട്ടയാടാൻ ശ്രമിക്കുന്ന ആരോ സ്ഫോടകവസ്തു എറിഞ്ഞതാകാമെന്ന് സംശയിക്കുന്നു. ഇതിൽ രണ്ടുപേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലന്നും കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

മാംസത്തിനും തോലിനും വേണ്ടി കാട്ടുപന്നിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പ്രതികൾ വെടിമരുന്ന് കൊണ്ടുള്ള അസംസ്‌കൃത ബോംബ് എറിഞ്ഞതെന്ന് തോന്നുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ കാട്ടുപന്നി വേട്ടക്കാരും വരുന്നത് എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts