ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണം; ഭാര്യയുടെ അമ്മാവന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയയുടെ അമ്മാവൻ സുശീൽ സിംഘാനിയയ്ക്ക് അലഹബാദ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. നികിതയും ബന്ധുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയുടെ ഉത്തരവ്.

കഴിഞ്ഞയാഴ്ചയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എഞ്ചിനീയറായിരുന്ന അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനമാണ് ഇതിന് കാരണമെന്ന് അതുൽ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് നികിത സിംഘാനിയയെ പോലീസ് അറസ്റ്റ് ചെയ്തത്. നികിതയുടെ അമ്മ നിഷ സിംഘാനിയയെയും സഹോദരൻ അനുരാഗ് സിംഘാനിയയെയും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കേസിൽ സുശീലിന് നേരിട്ട് പങ്കുള്ളതായി തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും, അതുലിന്റെ ആത്മഹത്യ കുറിപ്പിൽ സുശീലിന്റെ പേര് പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ നികിതയുടെയും അമ്മയുടെയും മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts