യാത്രക്കാരിയുടെ പഴ്സും ഫോണും തിരികെ നൽകി: ബസ് ജീവനക്കാർക്ക് ക്യാഷ് റിവാർഡും പ്രശംസാപത്രവും നൽകി

ബെംഗളൂരു: ഒരു യാത്രക്കാരിയുടെ നഷ്ടപ്പെട്ട്പോയ പേഴ്‌സ് തിരികെ നൽകിയ ബസ് ജീവനക്കാരന് ബിഎംടിസി ക്യാഷ് റിവാർഡും പ്രശംസാപത്രവും നൽകി.

ഡിസംബർ ആറിന് വജ്ര (എസി വോൾവോ) ബസിൽ (കെഎ 57 എഫ് 1807) ബന്നാർഘട്ട റോഡിലേക്ക് പോവുകയായിരുന്ന സ്ത്രീ 15,000 രൂപയും സ്‌മാർട്ട്‌ഫോണും അടങ്ങിയ പഴ്‌സ് ബസിൽ നഷ്ടപ്പെട്ടു. എന്നാൽ ഇത് കണ്ടെത്തിയ ബസ് ജീവനക്കാരായ കണ്ടക്ടർ മഹേഷ് ബാബുവും ഡ്രൈവർ ഹരീഷും ചേർന്ന് പഴ്സ് സുരക്ഷിതമായി സൂക്ഷിച്ചു. പിന്നീട് പഴ്സിൽ നിന്ന് കണ്ടെടുത്ത ഐഡി കാർഡുകൾ വഴി യുവതിയുമായി ബന്ധപ്പെട്ടു. പേഴ്‌സ് എടുക്കാൻ യുവതി തന്റെ സഹോദരനെ സുഭാഷ് നഗറിലെ ബിഎംടിസിയുടെ ഏഴാം നമ്പർ ഡിപ്പോയിലേക്ക് അയച്ചു. ക്രൂ ലഭിച്ച പേഴ്സ് സഹോദരനെ ഭദ്രമായി ഏല്പിക്കുകയും ചെയ്തു.

  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു

തുടർന്നാണ്  ക്രൂവിന്റെ മാതൃകാപരമായ പെരുമാറ്റം കണക്കിലെടുത്ത് ബിഎംടിസി മാനേജിംഗ് ഡയറക്ടർ ജി സത്യവതി അവർക്ക് 500 രൂപ വീതം ക്യാഷ് റിവാർഡും പ്രശംസാപത്രവും സമ്മാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts