‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ ബില്‍ ഇന്ന് ലോക്‌സഭയില്‍;

ഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ അവതരിപ്പിക്കും.

ബിൽ അവതരണം പ്രമാണിച്ച് എല്ലാ എംപിമാരും സഭയിൽ ഉണ്ടാകണമെന്ന് ബിജെപി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ( ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധി സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ബിൽ അവതരണത്തിന് ശേഷം സമ​ഗ്ര ചർച്ചകൾക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാൻ കേന്ദ്രമന്ത്രി ആവശ്യപ്പെടും.

ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ ലോക്‌സഭ സ്പീക്കറാണ് പ്രഖ്യാപിക്കുക. സമിതി അം​ഗങ്ങളെ സ്പീക്കർ ഇന്നു തന്നെ തീരുമാനിച്ചേക്കും.

ജെപിസിയിലേക്കുള്ള നോമിനികളെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ദേശിക്കാം. സഭയിലെ അംഗബലം കണക്കിലെടുത്താകും അംഗങ്ങളെ ഉള്‍പ്പെടുത്തുക.

സംയുക്ത പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

2034 മുതല്‍ ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം പ്രതിപക്ഷം ബില്ലിനെ എതിർക്കുകയാണ്.

ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുമാണ് ബില്ലെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts