മുടങ്ങിക്കിടക്കുന്ന ശമ്പളം ആവശ്യപ്പെട്ട് യുവാവ്; നായയെ അഴിച്ചുവിട്ട് മുതലാളി

ബെംഗളൂരു: മുടങ്ങിക്കിടക്കുന്ന ശമ്പളം ചോദിച്ചപ്പോൾ തൊഴിലുടമ വളർത്തുനായയെ അഴിച്ചുവിട്ടതായി യുവാവ് ആരോപിച്ചു. പ്രാദേശിക വ്യവസായി സഞ്ജയ് ലോഹ്യയുടെ ഡ്രൈവർ ആനന്ദ ആർ എന്നയാളിൽ നിന്നാണ് ഹൈഗ്രൗണ്ട്സ് പോലീസിന് പരാതി ലഭിച്ചത്. സഞ്ജയ്, ഭാര്യ നീത, ജാക്കി ഖലീൽ എന്നു പേരുള്ള മറ്റൊരാളെ പറ്റിയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസവേശ്വര സർക്കിളിന് സമീപമുള്ള അപ്പാർട്ട്‌മെന്റിലാണ് മൂവരും താമസിക്കുന്നത്.

2022 നവംബർ മുതൽ 2023 ജനുവരി വരെ ലോഹ്യയുടെ കൂടെ ഡ്രൈവർ ഓഫീസ് സ്റ്റാഫായി ജോലി ചെയ്തിരുന്നതായും എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ശമ്പളം നൽകിയില്ലെന്നും ആനന്ദ പോലീസിനോട് പറഞ്ഞു. തുടർന്ന് ജനുവരി 23 ന് കുടിശ്ശികയുള്ള ശമ്പളത്തിനായി ആനന്ദയെ സമീപിച്ചപ്പോൾ ലോഹ്യ യുവാവിനെ വീട്ടിൽ നിന്ന് തള്ളിയിടുകയും വീട്ടിലെ നായയെ അഴിച്ചുവിടുകയായിരുന്നു എന്നും യുവാവ് പോലീസിൽ പരാതി നൽകി.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ഇടതുകാലിന് നായ കടിച്ചതിനെ തുടർന്ന് കെസി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ, ലോഹ്യയുടെ പേരിൽ പരാതി നൽകിയത്. നൽകാത്ത ശമ്പളം ലോഹ്യയിൽ നിന്ന് തിരിച്ചുപിടിക്കണമെന്നും ചികിൽസാച്ചെലവിന് നഷ്ടപരിഹാരം നൽകണമെന്നും ആനന്ദ പോലീസിനോട് ആവശ്യപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
[masterslider id="10"]

Related posts