കാറിന്റെ ബമ്പറിനകത്ത് നായയുമായി സഞ്ചരിച്ചത് 70 കിലോ മീറ്റർ

ബെംഗളൂരു: കാറിന്‍റെ ബമ്പറിനകത്ത് കുടുങ്ങി നായ യാത്ര ചെയ്‌തത് 70 കിലോമീറ്റര്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലാണ് സംഭവം. കാറുമായി കൂട്ടിയിടിച്ചാണ് നായ ബമ്പറിനുള്ളില്‍ അകപ്പെട്ടത്.

പൂത്തൂര്‍ കബക സ്വദേശികളായ സുബ്രഹ്മണ്യനും ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് സംഭവം. സുള്ള്യയിലെ ബല്‍പയില്‍വച്ച്‌ ഇവരുടെ കാര്‍ ഒരു നായയുമായി കൂട്ടി ഇടിച്ചിരുന്നു. ഉടനെ തന്നെ കാര്‍ നിര്‍ത്തി പരിശോധിച്ചെങ്കിലും നായയെ കണ്ടെത്താനായില്ല.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

അത് എവിടെ പോയെന്ന് അവര്‍ ആലോചിക്കുകയും ചെയ്‌തു. തിരിച്ച്‌ വീട്ടിലെത്തി കാര്‍ പരിശോധിച്ചപ്പോള്‍ കാണുന്നത് ബമ്പര്‍ തകര്‍ത്ത് അകത്ത് സുഖമായി ഇരിക്കുന്ന നായയെയാണ്. ബമ്പറില്‍ നിന്ന് നായയെ പുറത്തെടുക്കാന്‍ ഏറെ നേരം നോക്കിയിട്ടും നടന്നില്ല. പിന്നെ വര്‍ക്ഷോപ്പില്‍ കൊണ്ടുപോയി ബമ്പര്‍ ഊരിമാറ്റുകയായിരുന്നു. യാതൊരു പരിക്കുകളുമില്ലാതെ നായ രക്ഷപ്പെട്ടത് എല്ലാവര്‍ക്കും അത്ഭുതമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts