സ്ത്രീയായി ആൾമാറാട്ടം, പറ്റിച്ചത് 13 യുവതികളെ

ബെംഗളൂരു: സോഷ്യൽമീഡിയയിൽ സ്ത്രീയായി ആൾമാറാട്ടം നടത്തി യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്ത ഐടി ജീവനക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ്  ചെയ്തു.

ദിലീപ് പ്രസാദ് എന്ന 28കാരനാണ്. ‘മോണിക്ക’, ‘മാനേജർ’ എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ഐടി മേഖലയിൽ ജോലി നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 13 യുവതികൾ ഇയാളുടെ കെണിയിൽ വീണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കി.p

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ഫോട്ടോ ഷെയറിങ് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. തൊഴിൽരഹിതരോ ജോലി അന്വേഷിക്കുന്നവരോ ആയ സ്ത്രീകളെയാണ് ഇയാൾ ഉന്നമിട്ടത്. ‘മോണിക്ക’, ‘മാനേജർ’ എന്നീ പേരിലാണ് ചാറ്റ് ചെയ്തത്. ഐടി മേഖലയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ യുവതികളെ വശീകരിച്ചത്. യുവതികളെ ജോലി വാഗ്ദാനം നൽകി ഹോട്ടൽ മുറികളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ ദൃശ്യങ്ങൾ കാമറയിൽ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് അവരെ വീണ്ടും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

ഇയാളുടെ തട്ടിപ്പിനിരയായ യുവതികളിൽ ഒരാൾ ജനുവരി 26ന് സൈബർ ക്രൈം സെല്ലിനെ സമീപിച്ച് പരാതി നൽകിയിരുന്നു. കൊവിഡ്-19 ലോക്ക്ഡൗൺ കാലത്താണ് തട്ടിപ്പ് നടത്തിയതെന്ന് പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts