“എനിഡെസ്ക്ക്” ആപ്പ് ഉപയോഗിക്കുന്നവർക്ക് പണി ഉറപ്പ്! ഹാക്കർമാർ മൊബൈൽ ഫോണിന്റെ നിയന്ത്രണം വരെ ഏറ്റെടുത്തേക്കാം;ജാഗ്രത പാലിക്കണമെന്ന് ബെംഗളുരു സിറ്റി പോലീസ്; റിസർവ്വ് ബാങ്കിൽ നിന്നും ജാഗ്രതാ നിർദ്ദേശം.

ബെംഗളൂരു : എനിഡെസ്ക് എന്ന സോഫ്റ്റ് വെയറിനെതിരെ ജാഗ്രത പാലിക്കണം എന്ന് നിർദ്ദേശിച്ച് ബെംഗളുരു സിറ്റി പോലീസ്. ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡെസ്ക് ടോപ്പ് ഷെയർ ചെയ്തതിന് ശേഷം കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഹാക്കേഴ്സ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആണ് സൈബർ സെല്ലിന് ലഭിച്ചത്.

  കെ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്

ഈ ആപ്പ് ഉപയോഗിക്കരുത് എന്ന് നിർദ്ദേശിച്ച് റിസർവ് ബാങ്കും സന്ദേശം പങ്കുവച്ചിരുന്നു. ഈ ആപ്പ് കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുക മാത്രമല്ല, മൊബൈലിലേക്ക് ലിങ്കുകൾ അയച്ചു കൊണ്ട് അവയുടെ നിയന്ത്രണവും ഏറ്റെടുക്കുന്നുണ്ട് എന്ന് ബെംഗളൂരു സിറ്റി പോലീസിന്റെ സന്ദേശത്തിൽ പറയുന്നു.അതു കൊണ്ട് തന്നെ എല്ലാവരും ഈ സോഫ്റ്റ് വെയറിനെതിരെ ജാഗ്രത പാലിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us