പാക്കിസ്ഥാനില്‍ അടുത്ത ഐപിഎല്‍, ചിരിയടക്കാനാകാതെ ആരാധകര്‍

ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി പാക് താരം ഉമര്‍ അക്മല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ വൈറലാകുന്നു. വീഡിയോയില്‍ സംസാരിക്കവെ ഉമര്‍ അക്മലിന് പറ്റിയ ഒരു അമിളിമാണ് സാധാരണമായി തയാറാക്കിയ വീഡിയോ ശ്രദ്ധ നേടാന്‍ കാരണ൦. സംസാരിക്കുന്നതിനിടെ ‘പിഎസ്എല്‍’ എന്നതിന് പകരം ‘ഐഎസ്എല്‍’ എന്നാണ് ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരമായ അക്മല്‍ പറഞ്ഞത്. ‘ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടാണ് കറാച്ചി. ഇവിടുത്തെ ആരാധകര്‍ എത്രമാത്രം പിന്തുണക്കുന്നുവോ അത്രമാത്രം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനാവും, ആരാധകര്‍ ഈ രീതിയില്‍ പിന്തുണച്ചാല്‍ അടുത്ത ഐപിഎല്‍, ക്ഷമിക്കണം…

Read More

ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മു​ള്ള ജീവിച്ചിരിക്കുന്ന വ​നി​ത​യാ​യി 116കാ​രി​

ടോ​ക്കിയോ: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മു​ള്ള ജീവിച്ചിരിക്കുന്ന വ​നി​ത​യാ​യി 116കാ​രി​ കെ​യി​ന്‍ ത​നാ​ക ഗി​ന്ന​സ്​ ബു​ക്ക് ​ഓഫ് റെക്കോര്‍ഡ്‌സില്‍. ജ​പ്പാ​ന്‍ ന​ഗ​ര​മാ​യ ഫു​ക്കു​വോ​ക്ക​യി​ലെ ന​ഴ്​​സി൦ഗ് ഹോ​മി​ല്‍ ക​ഴി​യു​ന്ന കെയിനെ ശനിയാഴ്ചയാ​ണ്​ ഔദ്യോ​ഗി​ക​മാ​യി ലോ​ക മു​ത്ത​ശ്ശി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കുടുംബത്തിന്‍റെ സാന്നിധ്യത്തിലാണ് കെയിനെ ലോക മുത്തശ്ശിയായി പ്രഖ്യാപിച്ചത്. 1903 ജ​നു​വ​രി ര​ണ്ടി​ന് ജനിച്ച​ ത​നാ​ക 1922ല്‍ ​ഹി​ഡി​യോ ത​നാ​ക​യെ വി​വാ​ഹ൦ കഴിച്ചു. നാ​ലു മ​ക്ക​ളുള്ള ഇവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുകയും ചെയ്തിരുന്നു. ചിട്ടയായ ദിനചര്യകള്‍ പിന്തുടരുന്ന മുത്തശ്ശി രാ​വി​ലെ ആ​റു മ​ണി​ക്ക്​ എ​ഴു​ന്നേ​ല്‍​ക്കും.  വായനയില്‍ താത്പര്യമുള്ള  മു​ത്ത​ശ്ശിയുടെ ഇഷ്ട വിഷയം …

Read More

പ്രശസ്ത യക്ഷഗാന കലാകാരന്‍ ചന്ദ്രഹാസ് ഹുടുഗോടു പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു.

ബെംഗളൂരു :പ്രശസ്ത യക്ഷഗാനം കലാകാരന്‍ ആയിരുന്ന ചന്ദ്രഹാസ് ഹുടുഗോടു പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു.കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ കൊല്ലൂരില്‍ ഉള്ള ഒരു വേദിയില്‍ “ഭീമവിജയം”അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് കുഴഞ്ഞു വീണത്‌,മരണകാരണം ഹൃദയ സ്തംഭനമാണ് എന്നു ഡോക്ടര്‍ മാര്‍ അറിയിച്ചു. അദ്ധേഹത്തിന്റെ മകനും യക്ഷഗാനം കലാകാരനുമായ പ്രദീപ്‌ ഹുടുഗോടുവും സ്റ്റേജില്‍ ഉണ്ടായിരുന്നു ,ഫേസ്ബുക്കില്‍ ലൈവ് ഉണ്ടായിരുന്ന പരിപാടിയില്‍ അദ്ദേഹം കുഴഞ്ഞു വീഴുന്ന ഭാഗം ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കഥകളി,രാമനാട്ടം,കൃഷണനാട്ടം പോലെ കര്‍ണാടകയുടെ സാംസ്‌കാരിക തനിമ നില നിര്‍ത്തുന്ന വളരെ പഴയ ഒരു കലാരൂപമാണ് യക്ഷഗാനം.

Read More

ഭര്‍ത്താവിന്റെ ലൈംഗിക ശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയക്ക് പണം നല്‍കാത്തതിനാല്‍ ഭര്‍ത്താവും കുടുംബക്കാരും ചേര്‍ന്ന് യുവതിയെ മയക്കിക്കിടത്തി നഗ്നചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചതായി പരാതി;ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ല എന്ന് ആദ്യരാത്രിയില്‍ മനസ്സിലായതിനാല്‍ പീഡനം തുടര്‍ന്നു,യുവതിയോട് ഭര്‍തൃവീട്ടുകാര്‍ ചെയ്ത ക്രൂരത ഇങ്ങനെ.

ബെംഗളൂരു : തന്റെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തന്റെ നഗ്ന ഫോട്ടോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ “സെക്സ് വര്‍ക്കര്‍” ആണ് എന്നാ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാ പരാതിയുമായി യുവതി (26) പോലീസിനെ സമീപിച്ചു. തന്റെ നഗ്ന ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക്‌ പേജ് ഹാക്ക് ചെയ്ത് അതിലൂടെ ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ട് എന്ന രീതിയില്‍ പ്രചാരിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.ലൈംഗികമായ കഴിവില്ലാത്ത തന്റെ ഭര്‍ത്താവിന് ശസ്ത്രക്രിയക്ക് പണം കൊടുക്കാത്തതിനാല്‍ ഈനു ഇങ്ങനെ ചെയ്തത് എന്നും പരാതിയില്‍ ഉണ്ട്. എന്നാല്‍ ഇതുവരെ യുവതിയുടെ പരാതിയില്‍…

Read More

നഗരത്തില്‍ നിന്നുള്ള കേരള ആര്‍ ടി സി ബസുകളുടെ സമയത്തില്‍ മാറ്റം വരുത്തി;പുതിയ സമയക്രമം ഇവിടെ വായിക്കാം.

ബെംഗളൂരു : നഗരത്തില്‍ നിന്നുള്ള കേരള ആര്‍ ടി സി ബസുകളുടെ സമയത്തില്‍ മാറ്റം വരുത്തി;പുതിയ സമയക്രമം താഴെ. ബന്ധപ്പെടേണ്ട നമ്പറിന് ഇവിടെ ക്ലിക്ക് ചെയ്യുക

Read More

വിജയ്‌ സേതുപതി നായകനായെത്തുന്ന ‘സിന്ധുബാദി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

വിജയ്‌ സേതുപതി നായകനായെത്തുന്ന ‘സിന്ധുബാദി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്ങാടിതെരുവ് അഞ്ജലിയാണ് നായിക. സീതാകത്തിക്ക് ശേഷം വിജയ് സേതുപതി നായക വേഷത്തിലെത്തുന്ന ചിത്രം  ഒരു ആക്ഷന്‍ മാസ് എന്‍റര്‍ടെയ്‌നറാണ്. പേരന്‍പിന്‍റെ വന്‍ വിജയത്തിന് ശേഷം അഞ്ജലി നായികയായെത്തുന്ന ചിത്രം കൂടിയാണ് സിന്ധുബാദ്. സേതുപതിയുടെ മകന്‍ സൂര്യ അഭിനയിച്ചിട്ടുള്ള ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ മലേഷ്യയായിരുന്നു. രണ്ടു വര്‍ഷത്തോളമെടുത്താണ് സംവിധായകന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. നേരത്തെ പന്നിയാരും പദ്മിനിയും എന്ന ചിത്രത്തിനു വേണ്ടി…

Read More

വഞ്ചിതരാകാതിരിക്കുക! – ബെംഗളൂരു വാർത്തയുടെ അറിയിപ്പ്.

    ബഹുമാന്യരായ വായനക്കാരെ , കഴിഞ്ഞ 4 വർഷമായി ബെംഗളൂരു വാർത്ത നിങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു വരികയാണ്, നഗരത്തിലെ മലയാളികൾക്ക് അറിയാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ / വാർത്തകൾ മാതൃഭാഷയിൽ നിങ്ങളുടെ വിരൽ തുമ്പിലെത്തിക്കുക എന്ന കർമ്മം ആണ് ഇത്രയും കാലം ഞങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നത്. പല പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഇത് ബെംഗളൂരു മലയാളികൾക്ക് ഉപകാരപ്രദമായ രീതിയിൽ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഇതു വരെ നിങ്ങളോരോരുത്തരും നൽകിയ അകമഴിഞ്ഞ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നു, അതിനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചില വ്യക്തികളോ ഗ്രൂപ്പുകളോ ഞങ്ങളുടെ പേരും…

Read More

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു;കേരളം ഉറ്റുനോക്കുന്നത് തിരുവനന്തപുരത്തേക്കാണെങ്കിൽ കർണാടകയുടെ ശ്രദ്ധ മുഴുവൻ മാണ്ഡ്യയിൽ;18ന് തീരുമാനം അറിയിക്കാമെന്ന് സുമലത.

ബെംഗളൂരു : ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെല്ലായിടത്തും രാഷ്ട്രീയത്തിന്റെ ചടുല നീക്കങ്ങളും ആരംഭിച്ചു. മിസോറം ഗവർണർ സ്ഥാനം രാജിവച്ച് മുൻ ബി ജെ പി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മടങ്ങിയതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേക്കാണ് മലയാളികൾ ഉറ്റു നോക്കുന്നത്.2 പ്രാവശ്യം എംപിയും കേന്ദ്രമന്ത്രിയും ആയ മുൻ ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ശശി തരൂർ ആണ് ഇവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി. മുൻ മന്ത്രിയും സിപിഐയുടെ തല മുതിർന്ന നേതാവുമായ പി.ദിവാകരൻ ഇടതു പക്ഷത്തെ പ്രതിനിധീകരിക്കുന്നു. കർണാടകയിൽ മാണ്ഡ്യയാണ് ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ചന പട്ടണ എം…

Read More

എവിടെ മത്സരിക്കുമെന്നകാര്യം 18-ന് വെളിപ്പെടുത്തുമെന്ന് നടി സുമലത.

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏതു മണ്ഡലത്തിൽ മത്സരിക്കുമെന്നകാര്യം 18-ന് വെളിപ്പെടുത്തുമെന്ന് നടി സുമലത. ‘‘ആർക്കും എന്റെമേൽ സമ്മർദം ചെലുത്താനാകില്ല. കാരണം ഞാൻ ആരാണെന്നും എന്താണെന്നും അവർക്ക് അറിയാം. മാണ്ഡ്യയിൽനിന്ന് മത്സരിക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി ഡി.കെ. ശിവകുമാർ വന്നുകണ്ടെന്ന വാർത്ത ശരിയാണ്. വേറെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യമായതിനാൽ കോൺഗ്രസിന് മാണ്ഡ്യയിൽ സീറ്റില്ലെന്ന് ശിവകുമാർ പറഞ്ഞു. ഞാൻ എന്റെ നിലപാട് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു’’ -സുമലത മാണ്ഡ്യയിൽ മാധ്യമങ്ങളോട് പറഞ്ഞു. മാണ്ഡ്യയിൽ കോൺഗ്രസ് ടിക്കറ്റ് നൽകില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അവസാനനിമിഷംവരെ എന്തും സംഭവിക്കുമെന്ന…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഗരത്തിൽ 88,81,066 വോട്ടർമാർ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഗരത്തിൽ 88,81,066 വോട്ടർമാർ. ഇതിൽ 46,32,900 പുരുഷ വോട്ടർമാരും 42,48,166 സ്ത്രീവോട്ടർമാരുമാണെന്ന് ബി.ബി.എം.പി. കമ്മിഷണറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ. മഞ്ജുനാഥ് പ്രസാദ് അറിയിച്ചു. മാർച്ച് 16 വരെ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാനുള്ള അവസരമുണ്ടെന്നും മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ബെംഗളൂരു നോർത്ത്, സെൻട്രൽ, സൗത്ത് ലോക്‌സഭാ മണ്ഡലങ്ങളാണ് ബെംഗളൂരുവിന്റെ പരിധിയിൽ വരിക. ഏപ്രിൽ 18-നാണ് ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്.

Read More
Click Here to Follow Us