എവിടെ മത്സരിക്കുമെന്നകാര്യം 18-ന് വെളിപ്പെടുത്തുമെന്ന് നടി സുമലത.

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏതു മണ്ഡലത്തിൽ മത്സരിക്കുമെന്നകാര്യം 18-ന് വെളിപ്പെടുത്തുമെന്ന് നടി സുമലത. ‘‘ആർക്കും എന്റെമേൽ സമ്മർദം ചെലുത്താനാകില്ല. കാരണം ഞാൻ ആരാണെന്നും എന്താണെന്നും അവർക്ക് അറിയാം. മാണ്ഡ്യയിൽനിന്ന് മത്സരിക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി ഡി.കെ. ശിവകുമാർ വന്നുകണ്ടെന്ന വാർത്ത ശരിയാണ്. വേറെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യമായതിനാൽ കോൺഗ്രസിന് മാണ്ഡ്യയിൽ സീറ്റില്ലെന്ന് ശിവകുമാർ പറഞ്ഞു. ഞാൻ എന്റെ നിലപാട് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു’’ -സുമലത മാണ്ഡ്യയിൽ മാധ്യമങ്ങളോട് പറഞ്ഞു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

മാണ്ഡ്യയിൽ കോൺഗ്രസ് ടിക്കറ്റ് നൽകില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അവസാനനിമിഷംവരെ എന്തും സംഭവിക്കുമെന്ന വിശ്വാസമുണ്ടെന്നും നടി പറഞ്ഞു. മാണ്ഡ്യയിൽ മത്സരിക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ പ്രേരിപ്പിക്കുന്നുണ്ടെന്ന വാർത്തകൾ മുഖവിലയ്ക്കെടുക്കരുത്-സുമലത പറഞ്ഞു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ മാണ്ഡ്യയിൽ ജെ.ഡി.എസ്. സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ, സുമലത ഇവിടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts