ഭര്‍ത്താവിന്റെ ലൈംഗിക ശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയക്ക് പണം നല്‍കാത്തതിനാല്‍ ഭര്‍ത്താവും കുടുംബക്കാരും ചേര്‍ന്ന് യുവതിയെ മയക്കിക്കിടത്തി നഗ്നചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചതായി പരാതി;ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ല എന്ന് ആദ്യരാത്രിയില്‍ മനസ്സിലായതിനാല്‍ പീഡനം തുടര്‍ന്നു,യുവതിയോട് ഭര്‍തൃവീട്ടുകാര്‍ ചെയ്ത ക്രൂരത ഇങ്ങനെ.

ബെംഗളൂരു : തന്റെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തന്റെ നഗ്ന ഫോട്ടോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ “സെക്സ് വര്‍ക്കര്‍” ആണ് എന്നാ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാ പരാതിയുമായി യുവതി (26) പോലീസിനെ സമീപിച്ചു.

തന്റെ നഗ്ന ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക്‌ പേജ് ഹാക്ക് ചെയ്ത് അതിലൂടെ ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ട് എന്ന രീതിയില്‍ പ്രചാരിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.ലൈംഗികമായ കഴിവില്ലാത്ത തന്റെ ഭര്‍ത്താവിന് ശസ്ത്രക്രിയക്ക് പണം കൊടുക്കാത്തതിനാല്‍ ഈനു ഇങ്ങനെ ചെയ്തത് എന്നും പരാതിയില്‍ ഉണ്ട്.

എന്നാല്‍ ഇതുവരെ യുവതിയുടെ പരാതിയില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എങ്കിലും ,സൈബര്‍ പോലീസ് ഇടപെട്ട്‌ സമൂഹമാധ്യമങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു വരികയാണ്‌.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

യുവതി പറയുന്നത് പ്രകാരം,2017 ല്‍ ആണ് ബി ടി എം ലേയൌട്ടില്‍ താമസിക്കുന്ന യുവാവുമായി വിവാഹം നടന്നത്,30 ലക്ഷത്തോളം രൂപ ആ വിവാഹത്തിന് യുവതിയുടെ പിതാവ് ചിലവഴിച്ചിരുന്നു.

തന്റെ ഭര്‍ത്താവ് ലൈംഗിക ശേഷി ഇല്ലാത്ത ആള്‍ ആണ് എന്ന്  ആദ്യരാത്രിയില്‍ യുവതി തിരിച്ചറിഞ്ഞു,അത് മുന്നേകൂട്ടി അറിയാവുന്ന കുടുംബം തന്റെ ജീവിതം കൊണ്ട് പന്താടുകയായിരുന്നു എന്ന് യുവതി പറയുന്നു.

തന്റെ ഇളയ സഹോദരനുമായും സുഹൃത്തുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബധിച്ചു,ഭര്‍ത്താവിന്റെ ലൈംഗിക അവയവത്തില്‍ മുന്‍പ് തന്നെ ശസ്ത്രക്രിയ നടന്നിരുന്നു എന്ന് മനസ്സിലാക്കുന്ന രേഖകള്‍ യുവതിക്ക് ലഭിച്ചതോടെ ഭര്‍തൃ വീട്ടുകാര്‍ കൂടുതല്‍ ക്രൂരമായി പെരുമാറാന്‍ തുടങ്ങി.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

ഇനി ഒരു ശസ്ത്രക്രിയ കൂടിവേണം അതിനായി ഇരുപത്തിഅഞ്ചു ലക്ഷം രൂപ യുവതി നല്‍കണം എന്ന് ഭര്‍തൃ വീട്ടുകാര്‍ നിര്‍ബധിച്ചു,പീഡനം തുടങ്ങി.ഭര്‍തൃ വീട് വിട്ട് തിരിച്ചു പോകാന്‍ തുടങ്ങിയ യുവതിയെ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി പൂര്‍ണ നഗ്നയാക്കിയ ശേഷം ചിത്രങ്ങള്‍ എടുത്ത് ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ട് എന്നാ രീതിയില്‍  ഫേസ്ബുക്ക്‌ പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts