കർണാടക കോൺഗ്രസ്‌ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു, പകരം വ്യാജൻ

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി.

കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റില്‍ ചിത്രീകരിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പരാതിയില്‍ ബെംഗളൂരു സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎന്‍സികര്‍ണാടക.ഇന്‍ ഇപ്പോള്‍ ലഭ്യമല്ല. ഈ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍ ‘ഈ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു’ എന്ന അറിയിപ്പാണ് കാണുക. അതേസമയം ഇതിന് പകരം കെപിസിസി.ഇന്‍ എന്ന ലിങ്കിലാണ് വ്യാജ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് സൈറ്റിലുള്ളത്.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്യുന്ന രീതിയിലുള്ള സിദ്ധരാമയ്യയുടെ കത്ത് ഇതിന് പിന്നാലെയാണ് സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. സിദ്ധരാമയ്യയുടെ വ്യാജ ഒപ്പുമുണ്ട്. കത്ത് വ്യാജമാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts