ഈസ്റ്റർ-വിഷു അവധിക്ക് കർണാടക-കേരള ആർ.ടി.സി.കൾ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു.

ബെംഗളൂരു: ഈസ്റ്റർ-വിഷു അവധിക്ക് കർണാടക-കേരള ആർ.ടി.സി.കൾ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഏപ്രിൽ 10, 11, 12, 13, 17, 18, 19,20 തീയതികളിൽ ദിവസവും കേരള ആർ.ടി.സി.യുടെ 18 വീതം പ്രത്യേക സർവീസുകളുണ്ടാകും. സേലം വഴിയുള്ള ഏഴു പ്രത്യേക സർവീസുകളുമുണ്ടാകും.

കൂടാതെ ഏപ്രിൽ 13, 14, 15, 16, 20, 21, 22, 23 തീയതികളിൽ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് ഓരോ ദിവസവും 17 വീതം സ്‌പെഷ്യൽ സർവീസുകളും ഉണ്ടാകും. പുതുതായി പ്രഖ്യാപിച്ച സർവീസുകളുടെ ഓൺലൈൻ റിസർവേഷൻ മൂന്നു ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കേരള ആർ.ടി.സി അധികൃതർ അറിയിച്ചു.

കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്നും മൈസൂരുവിൽ നിന്നുമായി കേരളത്തിലേക്ക് 25 പ്രത്യേക സർവീസുകളാണ് പ്രഖ്യാപിച്ചത്. ബെംഗളൂരുവിൽനിന്ന് 17 സർവീസുകളും മൈസൂരുവിൽനിന്ന് എട്ട് സർവീസുകളുമാണുള്ളത്. ബെംഗളൂരുവിൽനിന്ന് ഏപ്രിൽ 12-നും മൈസൂരുവിൽനിന്ന് ഏപ്രിൽ 10 മുതൽ 15 വരെയുള്ള തീയതികളിലുമാണ് പ്രത്യേക സർവീസുകൾ.

  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കർണാടക ആർ.ടി.സി.യുടെ സ്പെഷ്യൽ സർവീസുകൾ:

ബെംഗളൂരുവിൽ നിന്ന് (ഏപ്രിൽ 12ന്):

ബെംഗളൂരു – എറണാകുളം (രാത്രി 8.48, 9.12 വോൾവൊ)

ബെംഗളൂരു – കോട്ടയം (രാത്രി 7.54, 7.58 വോൾവൊ)

ബെംഗളൂരു – തൃശ്ശൂർ (രാത്രി 9.13, 9.20, 9.30 വോൾവൊ)

ബെംഗളൂരു – പാലക്കാട് (രാത്രി 9.46, 9.48, 9.53 വോൾവൊ)

ബെംഗളൂരു – കോഴിക്കോട് (രാത്രി 9.38, 9.48 വോൾവൊ)

ബെംഗളൂരു – കണ്ണൂർ (രാത്രി 9.40, 9.50 വോൾവൊ)

ബെംഗളൂരു – വടകര (രാത്രി 8.30 രാജഹംസ)

ബെംഗളൂരു – മൂന്നാർ (രാത്രി 9.01 രാജഹംസ)

ബെംഗളൂരു – കുമിളി തേക്കടി (രാത്രി 8.33 രാജഹംസ)

മൈസൂരുവിൽ നിന്ന്:

മൈസൂരു – തിരുവനന്തപുരം: ഏപ്രിൽ 10, 11, 12, 13, 14 (വൈകീട്ട് 6.47 വോൾവൊ)

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

മൈസൂരു – എറണാകുളം: ഏപ്രിൽ 12 – (രാത്രി 7.27 വോൾവൊ), ഏപ്രിൽ 13 – (രാത്രി 7.27 വോൾവൊ), ഏപ്രിൽ 14 (രാത്രി 7.27 വോൾവൊ).

കേരള ആർ.ടി.സി.യുടെ സ്പെഷ്യൽ സർവീസുകൾ:

ഏപ്രിൽ 10, 11, 12, 13, 17,18, 19,20: ബെംഗളൂരു -കോഴിക്കോട് (രാത്രി 9.45, 9.20, 10.15, 10.45, 10.50, 11.15.)

ബെംഗളൂരു -തൃശ്ശൂർ (രാത്രി 7.15, 7.25 സേലം വഴി)

ബെംഗളൂരു – എറണാകുളം (വൈകിട്ട് 6.30, 6.40, സേലം വഴി)

ബെംഗളൂരു – കോട്ടയം (വൈകിട്ട് 6, 6.15, സേലം വഴി)

ബെംഗളൂരു – കണ്ണൂർ (രാത്രി 9.01, 10.10, 11)

ബെംഗളൂരു – പയ്യന്നൂർ (രാത്രി 10.15)

ബെംഗളൂരു -സുൽത്താൻ ബത്തേരി (രാത്രി 11.55)

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ബെംഗളൂരു – തിരുവനന്തപുരം (രാത്രി 8): സേലം, കോയമ്പത്തൂർ, നാഗർകോവിൽ വഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts