റിലീസ് ദിവസം”ലൂസിഫർ”കാണാനുള്ള ഭാഗ്യം ബെംഗളൂരു മലയാളികൾക്ക് ലഭിക്കില്ലേ?നഗരത്തിലെ മോഹൻലാൽ ഫാൻസ് നെട്ടോട്ടത്തിൽ

ബെംഗളൂരു : നഗരത്തിലെ മോഹൻ ലാൽ ആരാധകരായ യുവക്കൾ പരസ്പരം കണ്ടുമുട്ടുമ്പോഴും ഫോണിലൂടെയും വാട്സപ്പിലൂടെയും ഒരേ ഒരു ചോദ്യമേ ഉള്ളൂ. റിലീസ് ദിവസം നമുക്ക് ലൂസിഫർ കാണാൻ കഴിയില്ലേ?

വരുന്ന 28ന് ആണ് പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫർ എന്ന ചിത്രം റിലീസ് ചെയ്യുന്നത്, നഗരത്തിലെ മോഹൻലാൽ ഫാൻസ് ചേർന്ന് ജാലഹള്ളി എച്ച് എം ടി തീയേറ്ററിൽ ആദ്യ ദിവസം 7 മണിക്ക് തന്നെ പ്രദർശനം ഒരുക്കിയിട്ടുണ്ട്, ടിക്കറ്റ് വിൽപ്പനയും തകൃതിയാണ്. എന്നാൽ നഗരത്തിലെ മറ്റു ഭാഗങ്ങളിലെല്ലാം സിനിമ പ്രദർശിപ്പിക്കുന്നത് 29 മുതൽ ആണ് എന്നാണ് ” ബുക്ക് മൈ ഷോ ” ” ടിക്കറ്റ് ന്യൂ ” തുടങ്ങിയ വെബ്സൈറ്റുകൾ പ്രകാരം ലഭിക്കുന്ന വിവരം.

  ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു

ഇലക്ട്രോണാക് സിറ്റി ,മഡിവാള, ബി.ടി.എം, കോറമംഗല, വൈറ്റ് ഫീൽഡ് തുടങ്ങിയ “സോഫ്റ്റ് വെയർ ബെൽറ്റു”കളിൽ ഒരു തീയേറ്ററിൽ പോലും 28ന് സിനിമ ഉള്ളതായി കാണിക്കുന്നില്ല, വളരെയധികം മലയാളി യുവാക്കൾ തിങ്ങിനിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങൾ ആണ് ഇത്.

ഇതിന് മുൻപ് റിലീസ് ചെയ്ത മോഹൻ ലാലിന്റെ “ഒടിയൻ” അടക്കമുള്ള മാസ് എന്റർടൈന്നുകൾ മഡിവാളക്ക് സമീപമുള്ള ലക്ഷ്മി തിയേറ്റർ, ബൊമ്മനഹള്ളിയിലെ ഗാലക്സി സിനി പാരഡൈസ്, എസ് ജി പാളയയിലെ ശ്രീനാവാസ, ശിവാജി നഗറിലെ സംഗീത തുടങ്ങിയ തീയേറ്ററുകളിൽ ആദ്യ ദിവസം തന്നെ പ്രദർശനങ്ങൾ ഉണ്ടായിരുന്നു.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

എന്നാൽ റിലീസ് ചെയ്യാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ 28ന് ഒരു തീയേറ്ററിൽ മാത്രമാണ് റിലീസ് എന്ന വാർത്ത ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

അടുത്ത ദിവസങ്ങളിൽ നഗരത്തിലെ റിലീസിനെ കുറിച്ചുള്ള ശുഭ വാർത്ത ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us