‘ചപകി’ന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു!!

പത്മാവതിന് ശേഷം ദീപിക ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ചപക്. ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ‘എന്നും എന്‍റെ മനസില്‍ നിലനില്‍ക്കുന്ന ഒരു കഥാപാത്രം’-പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് ദീപിക കുറിച്ചു. ഈ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ‘ചപകി’ എന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ കഥ പറയുന്ന മാല്‍തി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. 2005ലാണ് സംഭവം. മ്യൂസിക് ക്ലാസില്‍ നിന്നും വിട്ടിലേക്ക് പോകുകയായിരുന്ന പതിനഞ്ചുകാരിയായ ലക്ഷ്മിയുടെ മുഖത്തേക്ക് മുപ്പത്തിലധികം വയസുള്ള യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മുഖത്തും ശരീര ഭാഗങ്ങളിലും സാരമായി പരിക്കേറ്റ ലക്ഷ്മി 10 വര്‍ഷത്തോളം നീണ്ട ചികിത്സകള്‍ക്കും നിരവധി ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. അലോക് ദിക്ഷിത് എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ലക്ഷ്മിയുടെ പങ്കാളി. ഇരുവര്‍ക്കും പിഹുവെന്നൊരു മകളുമുണ്ട്.

ചാന്‍വ് എന്ന പേരില്‍ ആലോക്കും ലക്ഷ്മിയും ചേര്‍ന്ന് ഒരു എന്‍ജിയോ തുടങ്ങുകയും അതിലൂടെ സമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരികയുമാണിപ്പോള്‍. വിവ ആന്‍ഡ് ദിവ ക്യാമ്പയിന്‍റെ മുഖമായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി
2014-ല്‍ മിഷേല്‍ ഒബാമയില്‍ നിന്ന് അന്താരാഷ്ട്ര ധീരവനിത എന്ന പുരസ്‌കാരവും ഏറ്റുവാങ്ങി.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ധൈര്യത്തിന്‍റെയും ശക്തിയുടെയും പ്രതീക്ഷയുടെയും കഥയായതിനാലാണ് താനിത് ഏറ്റെടുത്തതെന്ന് ദീപിക മുന്‍പ് പറഞ്ഞിരുന്നു. 2020 ജനുവരിയില്‍ ചിത്രം റിലീസിനെത്തുമെന്നാണ്
ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ദീപിക പറയുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts