കായിക ലോകത്തെ ഞെട്ടിച്ച് ഖത്തര്‍; ഫിഫ ലോക കപ്പിനായുള്ള ഒരുക്കങ്ങളില്‍ പുതിയ റെക്കോര്‍ഡ്!!!

ദോഹ: 2022ലെ ഫിഫ ലോക കപ്പിനായുള്ള ഒരുക്കങ്ങളില്‍ ഖത്തറിന് പുതിയ റെക്കോര്‍ഡ്. അല്‍ വക്റ സ്റ്റേഡിയത്തിലെ ടര്‍ഫ് നിര്‍മ്മാണം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കിയതിനാണ് ലോക റെക്കോര്‍ഡ്. ഒന്‍പത് മണിക്കൂറും 15 മിനിറ്റും മാത്രമെടുത്താണ് സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിച്ചത്. ഫിഫ ലോക കപ്പിനായി ഖത്തറില്‍ ഒരുങ്ങുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നാണ് അല്‍ വക്റ. സ്റ്റേഡിയത്തിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

കഴിഞ്ഞ ദിവസം നടന്ന ടര്‍ഫ് നിര്‍മ്മാണം വിദഗ്ധരെ അണിനിരത്തി റെക്കോര്‍ഡ് സമയം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ കായിക ലോകത്തെ ഞെട്ടിച്ചത്. ഈ രംഗത്ത് നേരത്തെ ഖത്തര്‍ തന്നെ സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തിക്കുറിച്ചത്. ലോകകപ്പിനായി പണികഴിപ്പിച്ച ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ടര്‍ഫ് തയ്യാറാക്കിയതായിരുന്നു നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്. അന്ന് 13 മണിക്കൂറും 15 മിനിറ്റുമാണ് സമയമെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ നാല് മണിക്കൂര്‍ കൂടി സമയം കുറച്ച് സ്വന്തം റെക്കോര്‍ഡിനെ തിരുത്തിക്കുറിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് ഖത്തര്‍.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

40,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം 2014 മെയിലാണ് നിര്‍മ്മാണം തുടങ്ങിയത്. 2019ന്‍റെ ആദ്യ പകുതിയില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts