കബ്ബൺ പാർക്കിനുള്ളിൽ വളർത്തു നായ നിരോധനം നിർത്തിവച്ചു

ബെംഗളൂരു: നഗരത്തിലെ വളർത്തുമൃഗങ്ങൾക്ക് ഏറ്റവും അനുയോജ്യമായതും തുറസ്സായ സ്ഥലവുമായ കബ്ബൺ പാർക്കിനുള്ളിൽ വളർത്തുനായ്ക്കളുടെ പ്രവേശനം നിരോധിക്കണമെന്ന നിർദ്ദേശം ഹോർട്ടികൾച്ചർ വകുപ്പ് ചൊവ്വാഴ്ച നിർത്തിവച്ചു. ബംഗളൂരു സെൻട്രൽ എംപി പി സി മോഹന്റെ പാർലമെന്റ് മണ്ഡലത്തിന് കീഴിൽ നിരവധി പൊതു കോലാഹലത്തെ തുടർന്നാണ് നടപടി. ബെംഗളൂരു കബ്ബൺ പാർക്കിൽ വളർത്തുനായ്ക്കളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന നിർദേശവുമായി ബന്ധപ്പെട്ട് ഹോർട്ടികൾച്ചർ മന്ത്രി മുനിരത്നയുമായി ചർച്ച നടത്തി. തുടർന്ന് വളർത്തുമൃഗങ്ങൾക്കുള്ള നിരോധനം ഹോർട്ടികൾച്ചർ വകുപ്പ് താൽക്കാലികമായി തടഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പിസി മോഹൻ ട്വീറ്റ് ചെയ്തത് ആയിരക്കണക്കിന്…

Read More

വളർത്തു നായയുടെ പിറന്നാളിന് 100 കിലോയുടെ കേക്കും 4000 പേർക്കുള്ള വിരുന്നും

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവബഹുലമായ പിറന്നാൾ ആഘോഷം നടന്നത്. തന്റെ വളർത്തു നായയുടെ പിറന്നാളിന് 100 കിലോയുടെ കേക്ക് ഒരുക്കിയിരിക്കുകയാണ് യജമാനൻ. തുക്കനാട്ടി ജില്ലയിലെ ശിവപ്പ യെല്ലപ്പ മാറാടി എന്നയാളാണ് ക്രിഷ് എന്ന വളര്‍ത്തുനായയുടെ പിറന്നാള്‍  അതിഗംഭീരമായി ആഘോഷിച്ചത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ക്രിഷ്. ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 4000 ൽപരം ആളുകളും ആഘോഷത്തിൽ പങ്കെടുത്തു. ഒരു മേശ മുഴുവന്‍ നിരന്നിരിക്കുന്ന കൂറ്റന്‍ കേക്കാണ് വീഡിയോയില്‍ കാണുന്നത്. ആള്‍ക്കൂട്ടത്തിന്റെ ഇടയിലാണ് ക്രിഷ് നില്‍ക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള ബര്‍ത്ത്‌ഡേ തൊപ്പിയും ഗോള്‍ഡന്‍…

Read More

സിനിമ കണ്ട് വികാരഭരിതനായി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: അടുത്തിടെ റിലീസ് ചെയ്ത ചാര്‍ളി 777 എന്ന സിനിമ കണ്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കിയാണ് രക്ഷിത് ഷെട്ടിയുടെ ചാര്‍ളി 777 അണിയിച്ചൊരുക്കിയിട്ടുള്ളത്. സിനിമയില്‍ മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ബന്ധം വളരെ വികാരപരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒ ശുദ്ധമായ സ്‌നേഹമാണ് നായയുടേത്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അനുമോദിച്ച മുഖ്യമന്ത്രി, ചിത്രം എല്ലാവരും കാണമെന്നും നിര്‍ദേശിച്ചു. മുഖ്യമന്ത്രി ബൊമ്മെ നായസ്‌നേഹിയാണ്. ഇദ്ദേഹത്തിന്റെ വളര്‍ത്തുനായ കഴിഞ്ഞവര്‍ഷമാണ് ചത്തുപോയത്. വളര്‍ത്തുനായ ചത്തപ്പോള്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ബൊമ്മെയുടെ…

Read More

ബാംഗ്ലൂർ ഡേയ്‌സിലെ നായ സിംബ ഇനി ഓർമ 

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്. ചിത്രത്തില്‍ നിത്യമേനോന്റെ പ്രിയപ്പെട്ട നായക്കുട്ടിയായി എത്തിയ സിംബ ഇനി ഇല്ല. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. സിംബ എന്ന് പറയുന്നത് ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായയായിരുന്നു. ‘ബാംഗ്‌ളൂര്‍ ഡേയ്സി’ലേക്ക് അണിയറപ്രവര്‍ത്തകര്‍ ഒരു വയസ്സുള്ളപ്പോഴാണ് സിംബയെ തിരഞ്ഞെടുത്തത്. നാലു കന്നഡ സിനിമയിലും ബെംഗളൂരു ഡേയ്സിന് പിന്നാലെ സിംബ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. സിംബ അഭിനയിച്ച മറ്റ് സിനിമകള്‍ നാനു മത്തു ഗുണ്ട, ശിവാജി സൂറത്ത്കല്‍, ഗുല്‍ട്ടൂ, വാജിദ് തുടങ്ങിയവയാണ്. പരസ്യചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ശ്വാനപ്രദര്‍ശനത്തിനും…

Read More

തെരുവ് നായയുടെ മേൽ കാർ ഓടിച്ചുകയറ്റി കൊന്നു; പ്രതിയിൽ നിന്നും ബോണ്ട് ഈടക്കി കർണാടക പോലീസ്

Dogs_Audi_Bengaluru_Screengrab_murder

ബെംഗളൂരു: തെരുവ് നായ്ക്കളെ കാറുകയറ്റികൊന്നതിന് മുൻ എംപി ഡികെ ആദികേശവുലു നായിഡുവിന്റെ ചെറുമകൻ ആദി നാരായണ നായിഡുവിൽ നിന്ന് കർണാടക പോലീസ് 10 ലക്ഷം രൂപ ബോണ്ട് വാങ്ങി. ഭാവിയിൽ മൃഗങ്ങളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ ജയിലിൽ അടയ്ക്കുമെന്ന് പ്രതിക്ക് കർശന മുന്നറിയിപ്പ് നൽകിയതായും പോലീസ് അറിയിച്ചു. ഏകദേശം ഒരാഴ്ച മുൻപാണ് 23 കാരനായ പ്രതി ആദി നാരായണ നായിഡു, ബെംഗളൂരുവിലെ സിദ്ധപുര പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ലാറ എന്ന തെരുവ് നായയുടെ മുകളിലൂടെ തന്റെ ഓഡി കാർ ബോധപൂർവം ഓടിച്ച് കയറ്റി കൊന്നത്.…

Read More

നായ്ക്കളെ വളർത്തുന്നവരാണോ നിങ്ങൾ? ഇനി മുതൽ ബെം​ഗളുരുവിൽ ലൈസൻസ് നിർബന്ധം; വായിക്കുക

ബെം​ഗളുരു; വളർത്തു നായ്ക്കൾക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് വ്യക്തമാക്കി ബിബിഎംപി രം​ഗത്ത്. നായ്ക്കളെ വളർത്തുന്നവരുടെ എണ്ണം കൂടിയതോടെയാണ് ബിബിഎംപി ഇത്തരമൊരു നടപടി എടുത്തിരിയ്ക്കുന്നത്. നായ്ക്കളുടെ മുഖം സ്കാനിംങ് നടത്താനുള്ള സോഫ്റ്റ്വെയർ തയ്യാറാക്കിയാണ് ലൈസൻസ് അനുവദിയ്ക്കുക. ലൈസൻസ് സംവിധാനം ന​ഗരത്തിൽ നിർബന്ധമാക്കുമെന്ന് ബിബിഎംപിയുടെ മൃ​ഗസംരക്ഷണ വിഭാ​ഗം ജോയിന്റ് ഡയറക്ടർ മഞ്ചുനാഥ് വ്യക്തമാക്കി. നായയുടെ ചിത്രം പകർത്തി സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതോടെ ലൈസൻസ് നമ്പർ ഉൾപ്പെടെയുള്ളവ വേ​ഗത്തിൽ നടപ്പിലാക്കാൻ കഴിയും. പ്രതിരോധ കുത്തിവപ്പുകളുടെ എണ്ണവും ഈ സംവിധാനത്തിൽ രേഖപ്പെടുത്താൻ കഴിയും. അപ്പാർട്ട്മെന്റുകളിലും , ഫ്ലാറ്റുകളിലും അനധികൃതമായി നായ്ക്കളെ…

Read More

വളർത്തു നായ്ക്കൾ തിരിച്ച് കൊടുത്ത ജീവിതം; കരടികളുടെ ആക്രമണത്തിൽ നിന്ന് കർഷകന് അത്ഭുതകരമായരക്ഷപ്പെടൽ

ബെള​ഗാവി: ബെള​ഗാവി ജില്ലയിലെ ഖാനാപുരയിൽ മോഹിഷേട്ട് ​ഗ്രമാത്തിലാണ് സംഭവം നടന്നത്. പരശുറാം എന്ന കർഷകനെ കൃഷിയിടത്തിലെ ജോലിക്കിടെ കരടികൾ ആക്രമിക്കുകയായിരുന്നു. യജമാനനെ കരടികൾ ആക്രമിക്കുന്ന കണ്ട രണ്ട് വളർത്തുനായ്ക്കൾ കരടികളെ ആക്രമിച്ച് തുരത്തിയോടിക്കുകയായിരുന്നു, നായ്ക്കളോട് പൊരുതി നിൽക്കാൻ കഴിയാതെ വന്ന കരടികൾ വനത്തിലേക്ക് തിരികെപോകുകയും ചെയ്തു.

Read More
Click Here to Follow Us