ബെംഗളൂരു: തെരുവ് നായ്ക്കളെ കാറുകയറ്റികൊന്നതിന് മുൻ എംപി ഡികെ ആദികേശവുലു നായിഡുവിന്റെ ചെറുമകൻ ആദി നാരായണ നായിഡുവിൽ നിന്ന് കർണാടക പോലീസ് 10 ലക്ഷം രൂപ ബോണ്ട് വാങ്ങി. ഭാവിയിൽ മൃഗങ്ങളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ ജയിലിൽ അടയ്ക്കുമെന്ന് പ്രതിക്ക് കർശന മുന്നറിയിപ്പ് നൽകിയതായും പോലീസ് അറിയിച്ചു.
ഏകദേശം ഒരാഴ്ച മുൻപാണ് 23 കാരനായ പ്രതി ആദി നാരായണ നായിഡു, ബെംഗളൂരുവിലെ സിദ്ധപുര പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ലാറ എന്ന തെരുവ് നായയുടെ മുകളിലൂടെ തന്റെ ഓഡി കാർ ബോധപൂർവം ഓടിച്ച് കയറ്റി കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജനരോഷത്തിന് കാരണമായിരുന്നു.
പിന്നീട്, സംഭവവുമായി ബന്ധപ്പെട്ട് ആദിക്കെതിരെ പരാതി നൽകിയ മൃഗസംരക്ഷണ പ്രവർത്തകരെ തെരുവ് നായയുടെ ഗതി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയത് പൊതുജനങ്ങളിൽ കൂടുതൽ ആശങ്കയുണ്ടാക്കി. ഒടുവിൽ പോലീസ് പ്രതിയെ പിടികൂടി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മൃഗ പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതിയിൽ നിന്ന് 10 ലക്ഷം രൂപയുടെ ബോണ്ട് പോലീസ് വാങ്ങിയതായി ഡിസിപി (സൗത്ത്) ഹരീഷ് പാണ്ഡെ പറഞ്ഞു.
സാധാരണഗതിയിൽ, റൗഡി ഘടകങ്ങളിൽ നിന്നും സമാധാനത്തിന് ഭീഷണിയായ ആളുകളിൽ നിന്നും മാത്രമാണ് അത്തരമൊരു തുകയുടെ ബോണ്ട് എടുക്കുന്നതെന്നും . ഭാവിയിൽ ഏതെങ്കിലും മൃഗ ക്രൂരതയിൽ ഏർപ്പെട്ടാൽ ബോണ്ട് തുക കണ്ടുകെട്ടുമെന്നും ഒരു വർഷത്തെ ബോണ്ട് കാലയളവിലേക്ക് ജയിലിലേക്ക് അയയ്‌ക്കുമെന്നും പ്രതിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൃഗപീഡനക്കേസിലെ പ്രതികളിൽ നിന്ന് ഇത്രയും ഭീമമായ തുക ബോണ്ടായി വാങ്ങുന്നത് ഡിവിഷനിലെ ആദ്യ സംഭവമാണെന്നും മൃഗ ക്രൂരതയിൽ ഏർപ്പെടുന്നവരിൽ ഇത് ഭയം സൃഷ്ടിക്കും അദ്ദേഹം വിശദീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.