ഗൃഹലക്ഷ്മി പദ്ധതിവഴി കിട്ടുന്ന സഹായധനം സമ്പാദ്യമാക്കി കൃഷിയിടത്തിൽ കുഴൽക്കിണർ നിർമിച്ച് സ്ത്രീകൾ

ബെംഗളൂരു : ഗൃഹലക്ഷ്മി പദ്ധതിവഴി കിട്ടുന്ന സഹായധനം സമ്പാദ്യമാക്കി കൃഷിയിടത്തിൽ കുഴൽക്കിണർ നിർമിച്ച് കൃഷിക്കുള്ള വെള്ളം യഥേഷ്ടമാക്കി ഗദഗിലെ സ്ത്രീകൾ.

ഗദഗിലെ ഗജേന്ദ്രഗഡ് മാൽദാർ ഒനിയിലെ കർഷക മാബുദിയാണ് മകന്റെ ഭാര്യ റോഷൻ ബീഗവുമൊത്ത് സർക്കാർ സഹായധനം ഒരുമിച്ചുകൂട്ടിവെച്ച് 13 അംഗങ്ങളുള്ള കുടുംബത്തിന്റെ കൃഷിയിടത്ത് വെള്ളം ലഭ്യമാക്കിയത്.

രണ്ടുവീടുകളിൽ താമസിക്കുന്നതിനാൽ രണ്ടുപേരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. രണ്ടു പേരുടെയും 11 മാസത്തെ സഹായധനമായ 44,000 രൂപയാണ് ഇതിനുവേണ്ടി വിനിയോഗിച്ചതെന്ന് അവർ പറഞ്ഞു.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

കിണർ നിർമിക്കാൻ 60,000 രൂപ ചെലവായി. 16,000 രൂപ പണം മകൻ നൽകി. കർണാടക സർക്കാരിന്റെ ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നാണ് ഗൃഹലക്ഷ്മി.

വീട്ടമ്മമാർക്ക് മാസം തോറും 2,000 രൂപ വീതം നൽകുന്നതാണ് പദ്ധതി. പദ്ധതിവഴി ലഭിച്ച പണം വെറുതെ കളയാതെ ഫലപ്രദമായി വിനിയോഗിച്ചതിന് ഇവരെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts