ബെംഗളുരു : രണ്ടാമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബിജെപിയില്‍ ചിലരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, എന്നാല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു. തന്നെയും സിദ്ധരാമയ്യയെയും ബിജെപി നേതൃത്വത്തിന് ഭയമാണെന്നും അതിനാലാണ് തങ്ങള്‍ക്കെതിരെ മുന്‍ മന്ത്രിമാരെ അടക്കം കളത്തിലിറക്കിയിരിക്കുന്നതെന്നും ശിവകുമാര്‍ പരിഹസിച്ചു. പൂര്‍ണവിശ്വാസമുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ സീറ്റ് നല്‍കിയതെന്നും ഓപ്പറേഷന്‍ താമര ഉണ്ടാവില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.
Read MoreTag: Congress
സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കും ; മുൻ മുഖ്യമന്ത്രി
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്ത് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തഴയുമെന്ന സൂചനകള്‍ക്കിടെ പാര്‍ട്ടിക്കെതിരെ എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായി ജഗദീഷ് ഷെട്ടാര്‍ പരസ്യമായി രംഗത്തെത്തി. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് ഷെട്ടാറിനോട് മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. 2018ല്‍ ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഹേഷ് നാല്‍വദിനെ 21,000 വോട്ടിനാണ് ഷെട്ടാര്‍ പരാജയപ്പെടുത്തിയത്. ആറു തവണ മണ്ഡലത്തില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്റെ മൈനസ് പോയിന്റുകള്‍ എന്തൊക്കെയാണ്?’…
Read Moreകോൺഗ്രസ് വഞ്ചിച്ചെന്ന് സംസ്ഥാനത്തെ മുസ്ലിം നേതാക്കൾ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലപാടിനെതിരെ മുസ്ലിം നേതാക്കൾ രംഗത്ത്. കോൺഗ്രസിന്റെ കർണാടക നേതൃത്വം തങ്ങളെ വഞ്ചിച്ചതായും മുസ്ലിം സമുദായത്തിന് കൂടുതൽ സീറ്റുകൾ നൽകണമെന്നും അല്ലാത്തപക്ഷം മുസ്ലിം വോട്ടുകൾ പാർട്ടിക്ക് നഷ്ടമാകുമെന്നും കർണാടക സുന്നി ഉലമ ബോർഡ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. മുസ്ലിം സ്ഥാനാർത്ഥികൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഇതുവരെ പ്രഖ്യാപിച്ച 166 പേരുകളുടെ പട്ടികയിൽ 11 മുസ്ലിം സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ടിക്കറ്റ് നൽകിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം നേതാക്കൾക്ക് വാഗ്ദാനങ്ങൾ നൽകിയിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെടുകയാണ്. മുസ്ലിം സ്ഥാനാർത്ഥികൾക്ക് 25-30…
Read Moreടിക്കറ്റ് നിഷേധിച്ചു, കോൺഗ്രസ് നേതാവ് ബിജെപി യിൽ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കലഘടഗി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിക്കപ്പെട്ട മുന്‍ എം.എല്‍.സി നാഗരാജ് ചബി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനായ ചബിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന സീറ്റില്‍ മുന്‍ മന്ത്രി സന്തോഷ് ലാഡിനാണ് ടിക്കറ്റ് നല്‍കിയത്. ഇസ്മായില്‍ തമത്ഗറിനെ തഴഞ്ഞ് ധാര്‍വാഡില്‍ മുന്‍ മന്ത്രി വിനയ് കുല്‍ക്കര്‍ണിക്ക് ടിക്കറ്റ് നല്‍കിയത് മുസ്ലീം നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.…
Read Moreസിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ മത്സരിക്കാൻ സാധ്യത
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് എതിരെ ബിജെപി വരുണയില്‍ മന്ത്രി വി സോമണ്ണയെ മത്സരിപ്പിച്ചേക്കും. ബെംഗളുരു ഗോവിന്ദരാജനഗറില്‍ നിന്നുള്ള എംഎല്‍എയാണ് വി സോമണ്ണ. എഴുപതിനായിരത്തോളം ലിംഗായത്ത് സമുദായക്കാര്‍ ഉള്ള മണ്ഡലമാണ് വരുണ. അതിനാല്‍ത്തന്നെ ലിംഗായത്ത് സമുദായാംഗമായ സോമണ്ണ മത്സരിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടിയേക്കുമെന്ന് ബിജെപി കണക്കുകൂട്ടല്‍. എന്നാല്‍, സോമണ്ണയ്ക്ക് ഗോവിന്ദരാജനഗറില്‍ നിന്ന് തന്നെ വീണ്ടും മത്സരിക്കാനാണ് താല്‍പര്യം. ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ വി സോമണ്ണയ്ക്ക് വരുണയില്‍ നിന്ന് മത്സരിച്ചേ തീരൂ. നേരത്തേ സോമണ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.…
Read Moreബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രം അദാനിയ്ക്ക് വിൽക്കരുത് ; കോൺഗ്രസ്
ബെംഗളൂരു: ബന്ദിപ്പുര്‍ കടുവസംരക്ഷണ കേന്ദ്രം അദാനിക്ക് വില്‍ക്കരുതെന്ന് പ്രധാനമന്ത്രി മോദിയോട് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന. ദേശീയ കടുവ സംരക്ഷണപദ്ധതിയുടെ വാര്‍ഷികത്തിന് ബന്ദിപ്പുരില്‍ എത്തിയ മോദി കടുവസങ്കേതത്തിലൂടെ സഫാരി നടത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. 1973ല്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ബന്ദിപ്പുര്‍ കടുവ സംരക്ഷണപദ്ധതി തുടങ്ങിയത്. അവിടെയാണ് മോദി ഇപ്പോള്‍ സഫാരി ആസ്വദിക്കുന്നത്. ഇപ്പോള്‍ അവിടെ നിരവധി കടുവകള്‍ ഉണ്ട്. ബന്ദിപ്പുരിനെ അദാനിക്ക് വില്‍ക്കരുതെന്ന് ദയവായി അഭ്യര്‍ഥിക്കുകയാണ്. കടുവ പദ്ധതിയുടെ ആരംഭകാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കടുവക്കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്ന ഫോട്ടോയും ട്വിറ്ററില്‍ കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്.
Read Moreതോൽക്കുമെന്ന ഭയമാണ് പ്രധാന മന്ത്രിയുടെ ഇടയ്ക്കിടെയുള്ള സന്ദർശന കാരണം ; ഡികെ ശിവകുമാർ
ബെംഗളൂരു:തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയുള്ളതിനാലാണ് പ്രധാനമന്ത്രി ഇടക്കിടെ കര്‍ണാടക സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി എത്രമാത്രം ദുര്‍ബലമാണെന്നാണ് മോദിയുടെ സന്ദര്‍ശനം തെളിയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പി ഭരണം തൂത്തെറിയണമെന്ന് ആഗ്രഹിക്കുന്നു. ഇത് തിരിച്ചറിഞ്ഞതിനാലാണ് ബി.ജെ.പി കേന്ദ്രനേതാക്കള്‍ ഇടക്കിടെ കര്‍ണാടകയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞുവെന്നാണ് ഇത്തരം സന്ദര്‍ശനത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയല്ല, ആര് സന്ദര്‍ശനം നടത്തിയാലും സംസ്ഥാനത്തെ ബുദ്ധിമാന്മാരായ ജനങ്ങള്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സിനിമ താരങ്ങളെ…
Read Moreരാഹുൽ ഗാന്ധി കോലാറിൽ എത്തില്ല? പ്രഖ്യാപനം വെറുതെയായോ?
ബെംഗളുരു: രാഹുല്‍ കോലാറില്‍ എത്തില്ല എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാഹുലിന്റെ പ്രസ്താനവയ്ക്കെതിരെ കോലാറിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കോലാറില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാജ്യവ്യാപക പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പലതവണ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 10ന് സമരം ആരംഭിക്കാന്‍ രാഹുല്‍ കോലാറില്‍ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റിച്ചുകൊണ്ട് രാഹുലിന്റെ യാത്ര വീണ്ടും മാറ്റിവച്ചു. രാഹുല്‍ എത്തുന്നത് ദോഷം ചെയ്യുമെന്നുള്ള പ്രവര്‍ത്തകരുടെ വാദങ്ങള്‍ ശക്തമാകുന്നതിനിടയ്ക്കാണ് രാഹുലിന്റെ പിന്മാറ്റം. ഡികെ ശിവകുമാറും സംസ്ഥാന കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ്…
Read Moreകർണാടകയിൽ കോൺഗ്രസിന് സാധ്യത ; പവാർ
ന്യൂഡൽഹി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് അനുകൂലമാകാൻ സാധ്യതയുണ്ടെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ. ദേശീയ തലത്തിലെയും സംസ്ഥാനത്തെയും വിഷയങ്ങളെ തമ്മിൽ ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് ബി ജെ പി മുതിരുന്നത്. എന്നാൽ, നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വീക്ഷണകോണിൽ കർണാടക തിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ പവാർ പറഞ്ഞു. കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കും രണ്ട് തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. അതിനെ രണ്ടായി തന്നെ കാണണം. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമാണെന്നു തന്നെയാണ് എന്റെ…
Read Moreഅധികാരത്തിൽ എത്തിയാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കും ; ഡി.കെ ശിവകുമാർ
ബെംഗളൂരു:കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് ഡി.കെ ശിവകുമാര്‍. ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായി മുസ്ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണമാണ് ബി.ജെ.പി കര്‍ണാടകയില്‍ റദ്ദാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാര്‍ച്ച് 25നാണ് കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം സംവരണം എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആ സംവരണം ലിംഗായത്ത്, വൊക്കലിഗ എന്നീ രണ്ട് വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കാനും 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ മുസ്ലിം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതോടെ വൊക്കലിഗ സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ…
Read More