ബെംഗളൂരു:മംഗളൂരു നോർത്ത് മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ഇനായത്ത് അലി മുൽകി സ്ഥാനാർത്ഥിയായതോടെ സീറ്റ് മോഹിച്ച മുൻ ബിഎ മൊയ്ദീൻ ബാവ പാർട്ടി വിട്ടു. പ്രാഥമിക അംഗത്വം രാജിവെച്ചതായി മാധ്യമപ്രവർത്തകരെ അദ്ദേഹം അറിയിച്ചു. ഇന്ന് ജെഡിഎസ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിക്കും. 2008ൽ ഈ മണ്ഡലത്തിൽ 2013ൽ പരാജയപ്പെടുകയും ചെയ്ത ബാവ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പ് ജില്ലാ ഓഫീസിൽ വാർത്താസമ്മേളനം നടത്തി താനാവും സ്ഥാനാർത്ഥി എന്ന് ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചതാണ്. കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാർ മംഗളൂരു നോർത്ത് സീറ്റ്…
Read MoreTag: Congress
മുതിർന്ന ബിജെപി നേതാവ് എഎച്ച് വിശ്വനാഥും കോൺഗ്രസിലേക്ക്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. മറ്റൊരു പ്രമുഖ നേതാവ് കൂടി രാജിവെച്ച് ഉടൻ കോൺഗ്രസിൽ ചേരും. മുതിർന്ന നേതാവും എംഎൽസിയുമായ എഎച്ച് വിശ്വനാഥാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. ബി ജെ പിയിൽ നിന്നും രാജിവെച്ച ഉടൻ ചേരുമെന്ന് വിശ്വനാഥ് വ്യക്തമാക്കി. ‘ഇന്ന് ഞാൻ കോൺഗ്രസിൽ ചേരും. ബി ജെ പിയിൽ നിന്നും രാജിവെയ്ക്കാനുള്ള തീരുമാനത്തിന് പിന്നിൽ നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ട്’, വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തന്നെ വിശ്വനാഥ് ബിജെപിയിൽ നിന്നും രാജിവെച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു.…
Read Moreതാരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപി യും കോൺഗ്രസും
ബെംഗളൂരു: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് കോൺഗ്രസും ബി.ജെ.പി.യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്‌മൃതി ഇറാനി, ദേശീയാധ്യക്ഷൻ ജെ.പി ന, തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ, എന്നിവരാണ് ബി.ജെ.പി.യുടെ താരപ്രചാരകരുടെ പട്ടികയിലെ പ്രമുഖർ. കോൺഗ്രസ് താരപ്രചാരകരിൽ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക, എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം ബി.ജെ.പി. വിട്ട് ചെന്നെത്തിയ മുൻ മുഖ്യമന്ത്രി ജഗ്‌ദീഷ് ഷെട്ടറും സ്‌ഥാനം പിടിച്ചു. കോൺഗ്രസിന്റെ മൂന്നു മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട് (രാജസ്ഥാൻ), ഭൂപേഷ് ബാഗേൽ…
Read Moreനാമനിർദേശ പത്രിക നാളെ വരെ സമർപ്പിക്കാം
ബെംഗളൂരു: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗ്ഗാവ് മണ്ഡലത്തിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കന്നഡ സിനിമാതാരം കിച്ച സുദീപ് എന്നിവരോടൊപ്പമുള്ള റോഡ്‌ഷോ നടത്തിയതിന് ശേഷമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പണം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന് ജഗദീഷ് ഷെട്ടർ ഹുബ്ലി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് പത്രിക…
Read Moreഷെട്ടാറിന് ടിക്കറ്റ് നൽകി കോൺഗ്രസ്
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് മത്സരിക്കാൻ സീറ്റ് നൽകി കോൺഗ്രസ് . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഹുബ്ബലി-ധാർവാർഡിൽ നിന്ന് ഷെട്ടാർ മത്സരിക്കുക. ഷെട്ടറിന്റെ സ്വന്തം മണ്ഡലമാണിത്. ആറ് തവണ നിയമസഭയിലെത്തിയ സീനിയർ നേതാവാണ് ഷെട്ടാർ. ബിജെപി നേതൃത്വവുമായി കടുത്ത എതിർപ്പിലായിരുന്നു ഷെട്ടാർ. തന്നെ ബിജെപി നേതൃത്വം അപമാനിച്ചുവെന്നായിരുന്നു ഷെട്ടാർ പറഞ്ഞത്. നേരത്തെ 189 സ്ഥാനാർത്ഥികൾ അടങ്ങിയ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതിൽ ഷെട്ടറിന്റെ പേരില്ലായിരുന്നു. ഇത്തവണ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു ഷെട്ടാർ. മത്സരിക്കാനുള്ള സീറ്റിനായി ബിജെപി ദേശീയ അധ്യക്ഷൻ…
Read Moreനാമനിർദേശ പത്രിക സമർപ്പിച്ച് ഡി.കെ ശിവകുമാർ
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിൽ കനകാപുര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച് പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പത്രിക സമർപ്പിക്കുന്നതിന് മുമ്പായി കനകാപുരയിൽ വൻ റാലി സംഘടിപ്പിച്ചു. 150 സീറ്റുകളിലേറെ നേടി അധികാരത്തിൽ എത്തുമെന്ന് ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു. നിരവധി പേർ കോൺഗ്രസ് ഭാഗമാവാൻ താല്പര്യം പ്രകടി പ്പിച്ചെങ്കിലും രാഷ്ട്രീയ ഇടം ഒരുക്കാൻ സാഹചര്യമില്ലാത്തതിനാൽ ഇത് നടന്നില്ലെന്ന് ശിവകുമാർ പറഞ്ഞു. അഴിമതി നിറഞ്ഞ ബിജെപിയുടെ ദുർഭരണത്തെ ദിവസങ്ങൾക്കുള്ളിൽ ജനം തുടച്ചുനീക്കുമെന്നും ജഗദീഷ് ഷെട്ടാർ അടക്കമുള്ള നേതാക്കളെ സ്വാഗതം ചെയ്യുന്നതായും ശിവകുമാർ പ്രസ്താവിച്ചു.
Read Moreകോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഷെട്ടാർ
ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കളുമായി കൂടി കാഴ്ച നടത്തി ജഗദീഷ് ഷെട്ടര്‍. ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നീ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് ജഗദീഷ് ഷെട്ടര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ രാജി പ്രഖ്യാപിച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്.
Read Moreസ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല, ചിക്ക്പേട്ടിൽ ഗംഗാംബിക പത്രിക നൽകി
ബെംഗളൂരു: നഗരത്തിലെ ചിക്ക്പേട്ട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുമ്പെ കോണ്‍ഗ്രസ് നേതാവ് ഗംഗാംബികെ മല്ലികാര്‍ജുന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബംഗളൂരു കോര്‍പറേഷന്‍ മുന്‍ മേയറാണ് ഗംഗാംബികെ. ഇതുവരെ 166 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് രണ്ടു ഘട്ടങ്ങളിലായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ചിക്ക്പേട്ട് അടക്കം 58 മണ്ഡലങ്ങളില്‍ ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. കോണ്‍ഗ്രസില്‍ ചിക്ക്പേട്ട് മണ്ഡലത്തിനായി ഗംഗാംബികെ മല്ലികാര്‍ജുനിന് പുറമെ, മുന്‍ എം.എല്‍.എ ആര്‍.വി. ദേവരാജ്, കെ.ജി.എഫ് ബാബു എന്നിവരും നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ചിക്ക്പേട്ട് മണ്ഡലം ഗംഗാംബികെക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍…
Read Moreമുൻ ഉപമുഖ്യമന്ത്രി സാദവി കോൺഗ്രസിൽ
ബെംഗളൂരു: ബിജെപി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാദവി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം പിസിസി പ്രസിഡന്റ് ഡി. കെ ശിവകുമാറാണ് സാദവിയുടെ കോൺഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെ തുടർന്നാണ് സാദവി പാർട്ടി വിട്ടത്. നേരത്തെ ശിവകുമാറുമായും സിദ്ധരാമയ്യ, രൺദീപ് സിംഗ് സുർജേവാല എന്നിവരുമായും സാദവി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്തോളം സിറ്റിംഗ് എംഎൽഎ മാർക്ക് തങ്ങൾക്കൊപ്പം ചേരണമെന്ന് താത്പര്യമുണ്ടെങ്കിലും അവരെ ഉൾക്കൊള്ളാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും ഡികെ ശിവകുമാർ…
Read Moreമുതിർന്ന കോൺഗ്രസ് നേതാവ് കഗൊഡു തിമ്മപ്പയുടെ മകൾ ബിജെപി യിൽ
ബെംഗളൂരു: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കഗൊഡു തിമ്മപ്പയുടെ മകള്‍ ഡോ.രഞ്ജനി രാജനന്ദിനി ബിജെപിയില്‍ ചേര്‍ന്നു. ‘അവള്‍ എന്റെ നെഞ്ചില്‍ കുത്തി.ഞാന്‍ അതീവ ദുഃഖിതൻ തിമ്മപ്പ മകളുടെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ചു. മകള്‍ക്ക് സാഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് ലഭിക്കാന്‍ മുന്‍ നിയമസഭ സ്പീകര്‍ കൂടിയായ തിമ്മപ്പ തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ഏറെ ശ്രമം നടത്തിയിരുന്നു. ‘എന്നാലും മകള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.ഞാന്‍ കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കും. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും’ -തിമ്മപ്പ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര…
Read More