തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകും. ഉച്ചകഴിഞ്ഞ് വിമാനമാര്‍ഗമാവും ചെന്നൈയിലേക്ക് തിരിക്കുക. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്‍സ. ഞായറാഴ്ച ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാർട്ടിയുടെ നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് പോകുന്നത്. നേരത്തെ തന്നെ അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു. കോടിയേരിക്ക് പകരം സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ…
Read MoreTag: chennai’
മലയാളി റയിൽവേ ഉദ്യോഗസ്ഥ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
ചെന്നൈ: ട്രെയിനിലെ ഗാർഡ് ജോലിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ റെയിൽവേ ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി മിനിമോൾ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. ഗുവാഹതി- ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിലെ അവസാന എസ്‌എൽആർ കോച്ചിൽ ഡ്യൂട്ടിയിലായിരുന്നു മിനിമോൾ. എന്നാൽ രണ്ട് സ്റ്റേഷനുകളിൽ ഗാർഡിന്റെ സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് ലോകോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം റെയിൽവേ അധികൃതർ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ റെയിൽവെ കീമാൻ ഗൗതം കുമാറാണ് മിനിമോളെ ട്രാകിൽ…
Read Moreഗ്രീൻ എക്സ്പ്രസ്സ് വേ വരുന്നതോടെ ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് 2 മണിക്കൂർ മാത്രം
ബെംഗളൂരു: നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ട് ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിൽ ഒരു പുതിയ എക്സ്പ്രസ് നിർമ്മിക്കാൻ ഒരുങ്ങുന്നു. യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന 26 പുതിയ ഹരിത എക്സ്പ്രസ് വേകളിൽ ഒന്നാണ് നാലുവരിയുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയെന്ന് കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 2022 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയ്ക്ക് അടിത്തറയിട്ടത്. ഇതോടെ റോഡ് മാർഗ്ഗം അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയമെടുക്കുന്ന ബെംഗളൂരു-ചെന്നൈ റോഡ് യാത്ര വെറും രണ്ട്…
Read Moreകാമുകിയെ പ്രീതിപ്പെടുത്താൻ ഭാര്യയുടെ 200 പവൻ കവർന്ന ഭർത്താവ് അറസ്റ്റിൽ
ചെന്നൈ : കാമുകിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ഭാര്യയുടെ 200 പവന്‍ ആഭണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് ചെന്നൈയില്‍ പിടിയിലായി. ചെന്നൈയിലെ പൂനമല്ലി സ്വദേശിയായ ശേഖറെന്ന 40കാരനാണ് അറസ്റ്റിലായത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശേഖറും ഭാര്യയും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തന്‍റെ ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിന് അടുത്തിടെ അവര്‍ പൂനമല്ലിയിലെ വീട്ടിലെത്തി. ആകെ മുന്നൂറ് പവന്‍ സ്വര്‍ണമായിരുന്നു ശേഖറിന്‍റെ വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവനോളം കാണാനില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന…
Read More400 വർഷം പഴക്കമുള്ള വിഗ്രഹവുമായി നാലു പേർ പിടിയിൽ
ചെന്നൈ : രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന, 400 വര്‍ഷം പഴക്കമുള്ള പുരാതന വിഗ്രഹം വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൂത്തുക്കുടി സ്വദേശികളായ അറുമുഖരാജ്, കുമാരവേല്‍, മുസ്തഫ, സെല്‍വകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ കെ. ജയന്ത് മുരളി, ഐ.ജി ദിനകരന്‍, പോലീസ് സൂപ്രണ്ട് രവി എന്നിവര്‍ ഉള്‍പ്പെട്ട സംഘം വിഗ്രഹ വില്‍പനക്കാരെ നിരീക്ഷിച്ചു. വളരെ കരുതലോടെയാണ് അവര്‍ വിഗ്രഹം കച്ചവടം ചെയ്യാനുള്ള…
Read Moreഎട്ടാം ക്ലാസുകാരി പ്രസവിച്ചു, അച്ഛൻ അറസ്റ്റിൽ
ചെന്നൈ : അച്ഛന്റെ ശാരീരിക പീഡനത്തെ തുടര്‍ന്ന് എട്ടാം ക്ലാസുകാരി പ്രസവിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ 44 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പത്ത് മാസമായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. കഴിഞ്ഞ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കുഞ്ഞും ജനിച്ചു. ഇതോടെ മെഡിക്കല്‍ സംഘം ശിശു സംരക്ഷണ കേന്ദ്രത്തില്‍ വിവരം അറിയിച്ച് പരാതി നല്‍കുകയായിരുന്നു. പോലീസ്…
Read Moreഅറസ്റ്റിലായ തമിഴ്നാട് സ്വദേശി പദ്ധതിയിട്ടത് വൻ സ്ഫോടനങ്ങൾ
ചെന്നൈ : തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ തമിഴ്നാട് ആംബൂര്‍ സ്വദേശി വന്‍ സ്ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായി എന്‍.എ.എ. തമിഴ്നാട് ക്യൂ ബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയത്. സ്ഫോടനങ്ങള്‍ക്കായി പ്ലാനും തയാറാക്കിയതായി എന്‍. ഐ.എ. കണ്ടെത്തി. ശനിയാഴ്ചയാണു തിരുപ്പത്തൂര്‍ ആംബൂര്‍ സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥി അന്‍വര്‍ അലിയെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ആര്‍ക്കോട്ടിലെ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണിയാള്‍. ആംബൂര്‍, ആര്‍ക്കോട്ട് എന്നിവിടങ്ങളില്‍ നിന്നു വിദേശത്തെ…
Read More‘രാജ്യത്തെ മികച്ച പോലീസ്’, തമിഴ്നാട് പോലീസ് വകുപ്പിനെ അഭിനന്ദിച്ച് എം. വെങ്കയ്യ നായിഡു
ചെന്നൈ : തമിഴ്‌നാട് പോലീസ് വകുപ്പിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്നലെ സംസ്ഥാന പോലീസിനെ അഭിനന്ദിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിനിടെ, “തമിഴ്നാട് പോലീസാണ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ്, ഇത് പറയാന്‍ എനിക്ക് മടിയില്ലെന്ന്” നായിഡു പറഞ്ഞു. സംസ്ഥാന പോലീസ് വകുപ്പിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ മെഡല്‍ പോലീസ് ഡയറക്ടര്‍ ജനറലിനും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.…
Read Moreവേർപിരിഞ്ഞ പങ്കാളിയെ അതിഥിയായി കണക്കാക്കണം ; മദ്രാസ് ഹൈക്കോടതി
ചെന്നൈ : വിവാഹബന്ധം വേർപെടുത്തിയ ഭർത്താവ് മക്കളെ കാണാനെത്തുമ്പോൾ അതിഥിയായി കണക്കാക്കണമെന്ന് ഭാര്യയോട് മദ്രാസ് ഹൈക്കോടതി നിർദ്ദേശം. പങ്കാളികൾ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തിൽ പ്രകടമാവരുതെന്ന് കോടതിയുടെ നിർദ്ദേശം. പങ്കാളികളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് കുട്ടികളോട് മോശമായി പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി വിധിന്യായത്തിൽ വ്യക്തമാക്കി. അച്ഛനമ്മമാർ തമ്മിലുള്ള സ്നേഹനിർഭരമായ ബന്ധം കുട്ടിയുടെ അവകാശമാണെന്ന് കോടതി വിലയിരുത്തി. ചെന്നൈയിലെ പാർപ്പിടസമുച്ചയത്തിൽ അമ്മയോടൊപ്പം കഴിയുന്ന മക്കളെ ആഴ്ചയിൽ രണ്ടുദിവസം വൈകുന്നേരങ്ങളിൽ സന്ദർശിക്കാൻ അതേ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന്…
Read Moreരണ്ട് മലയാളികൾ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ചെന്നൈ: രണ്ട് മലയാളികളെ തമിഴ്‌നാട്ടിൽ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിൻ സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. ധർമ്മപുരിയിൽ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Read More