സംഘർഷം അവസാനിക്കാതെ കള്ളക്കുറിച്ചി, പ്രദേശത്ത് നിരോധനാജ്ഞ

കള്ളക്കുറിച്ചി : സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സംഘർഷം ഉടലെടുത്ത തമിഴ്നാട് കള്ളക്കുറിച്ചി കേസിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 31വരെയാണ്  താലൂക്കിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രിവൈകിയും പ്രദേശത്ത് നാട്ടുകാർ സംഘടിച്ചു നിൽക്കുകയാണ് ഇന്ന് തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളുകൾ തുറക്കില്ലെന്ന് തമിഴ്‌നാട് മെട്രിക്കുലേഷൻ ആന്റ് സിബിഎസ്ഇ സ്‌കൂൾസ് അസോസിയേഷൻ അറിയിച്ചു. പ്രതിഷേധക്കാർ വൻ നാശനഷ്ടമാണ് വരുത്തിയത്. 30 സ്കൂൾ ബസുകൾ പ്രതിഷേധക്കാർ കത്തിച്ചു. സ്കൂൾ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.…

Read More

16-കാരിയുടെ അണ്ഡം വില്‍പന നടത്തി: നാല് ആശുപത്രികള്‍ അടച്ചുപൂട്ടി

ചെന്നൈ: 16-കാരിയുടെ അണ്ഡം വില്‍പന നടത്തിയെന്ന ആരോപണത്തില്‍ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് എട്ടു തവണ അണ്ഡം വില്‍പന നടത്തി എന്ന സംഭവത്തിലാണ് നടപടി. ‘ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ദാനംചെയ്യാന്‍ അനുവാദമുള്ളൂ, അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച് അണ്ഡം വില്‍പന നടത്തി എന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്‌മണ്യന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ…

Read More

അച്ഛനും അമ്മയും പുറത്ത് പോയി, മൂന്നര വയസുകാരി ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു

ചെന്നൈ : മൂന്നരവയസ്സുകാരിയെ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുട്ടി താഴെ വീണ വിവരം വീട്ടില്‍ ആരും അറിഞ്ഞതുമില്ല. ചെന്നൈ പൂനാംമല്ലിയിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന എ. രവിയുടെ മകള്‍ വിന്‍സിയ അദിതിയെയാണ് അഞ്ചാംനിലയിലെ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണിയോടെയാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് എ.രവി മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്.  രാവിലെ എട്ടുവയസ്സുള്ള മകനെ ഫുട്ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാനായി ഇദ്ദേഹം ഫ്ളാറ്റില്‍നിന്ന് പോയിരുന്നു. രാവിലെ 6.15-ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിന്‍ പ്രഭാതസവാരിക്കായും ഫ്ളാറ്റില്‍നിന്നിറങ്ങി.…

Read More

കുളച്ചൽ കടൽ തീരത്ത് 4 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി, കാണാതായ കിരണിന്റെയെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടിലെ കുളച്ചലിൽ കടൽതീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ ശേഷം കാണാതായ നരുവാമൂട് സ്വദേശി കിരണിന്റെ മൃതദേഹമാണെന്ന് പോലീസ് സംശയിക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കിരണിനെ കാണാതായത്. സാമൂഹികമാധ്യമം വഴിപ്പെട്ട ആഴിമലയിലുള്ള പെൺസുഹൃത്തിനെ കാണാനും അവിടെവച്ച് പരിചയയുടെ ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെ ഇവർ കിരണിനെ ഒരു ബൈക്കിൽ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് കിരണിനെ കണ്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബലംപ്രയോഗിച്ച്‌ കടലിൽ തള്ളിയോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ഒരാൾ കടലിൽ വീണതായി പോലീസിന്…

Read More

അണ്ണാ ഡിഎംകെയിൽ നിന്ന് ഒ പനീർശെൽവത്തെ പുറത്താക്കി; പാര്‍ട്ടി പിടിച്ച് പളനിസ്വാമി

ചെന്നൈ: പാര്‍ട്ടിയുടെ കടിഞ്ഞാണിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെ പുറത്താക്കി. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്‌. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കല്‍. 2500 പേര്‍ വരുന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടിയില്‍ തുടര്‍ന്നുവന്ന ഇരട്ട നേതൃത്വം തള്ളി ഇപിഎസ്സിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. അണ്ണാ ഡിഎംകെയിലെ അധികാരത്തര്‍ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചതിന് പിന്നാലെയാണ് പളനിസ്വാമി പക്ഷം പാര്‍ട്ടി പിടിച്ചെടുത്തത്. ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെയാണ്‌ പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടിയുണ്ടായത്. ഇതുവരെ പാര്‍ട്ടി കോഡിനേറ്ററായി പനീര്‍ശെല്‍വവും…

Read More

ഉറക്കത്തിൽ യുവതി കൊണ്ടുപോയി കളഞ്ഞത് 15 ലക്ഷത്തിന്റെ ആഭരണങ്ങൾ

ചെന്നൈ: ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന യുവതി ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത് 43 പവന്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ്. ചെന്നൈ കാഞ്ചീപുരം ജില്ലയിലെ കുന്ദ്രത്തൂരിലാണ് സംഭവം. 35 -കാരിയായ യുവതി തന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞത്. വിഷാദരോഗവും, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവം യുവതിക്ക് ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് തിങ്കളാഴ്ച പുലര്‍ചെയാണ് ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന യുവതി അടുത്തുള്ള എടിഎമിനുള്ളിലെ ചവറ്റുകുട്ടയില്‍ സ്വര്‍ണാഭരണം സൂക്ഷിച്ച ബാഗ് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. സ്ഥലത്തെ സിസിടിവി പരിശോധിച്ചതോടെയാണ് പോലീസ് ആഭരണങ്ങള്‍ കണ്ടെടുത്തത്.…

Read More

ദേഹാസ്വാസ്ഥ്യം നടൻ വിക്രം ആശുപത്രിയിൽ

ചെന്നൈ :ദേഹാസ്വാസ്ഥ്യം തുടർന്ന് നടൻ വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതുതായി പുറത്ത് വന്ന വിവരം. വിക്രത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ പലതരത്തില്‍ ട്വീറ്റുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം നടന്‍റെ നില തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

Read More

ശരവണ സ്റ്റോർസിൽ റെയ്ഡ്, 234.75 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

ചെന്നൈ : ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ കേന്ദ്രമായ ജൂവലറി ഗ്രൂപ്പായ ശരവണ സ്റ്റോഴ്സ് തങ്കമാളികയുടെ 234.75 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാലൻസ് ഷീറ്റിൽ കൃത്രിമം കാട്ടിയും ബാങ്ക് ഉദ്യോഗസ്‌ഥരെയും മറ്റ് ചില സ്വകാര്യ വ്യക്തികളെയും ഇന്ത്യൻ ബാങ്കിൽ നിന്ന് സ്വാധീനിച്ച് 240 കോടിയോളം രൂപ വായ്പ കബളിപ്പിച്ചുവെന്നാണ് സ്ഥാപനത്തിനെതിരെയുള്ള കേസ്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. ഷോറൂം ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഐഡി കണ്ടുകെട്ടിയത്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 173 കോടിയുടെ സ്വത്തുക്കളും ഇഡി…

Read More

ശശികലയുടെ 15 കോടി സ്വത്ത് മരവിപ്പിച്ചു

ചെന്നൈ : തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 1988 ലെ ബിനാമി ഇടപാട്  നിയമപ്രകാരമാണ് ആസ്തി ഇന്ന് മരവിപ്പിച്ചത്. ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് രണ്ടു വര്‍ഷം മുന്‍പ് കണ്ടുകെട്ടിയത്. എടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എഐഎഡിഎംകെ പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകമായിരുന്നു നീക്കം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശശികല കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്…

Read More

ശശികലയുടെ റോഡ് ഷോ ഇന്ന്

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന വി.കെ.ശശികലയുടെ റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ തുടങ്ങും. വിപ്ലവ യാത്രയെന്ന് അർത്ഥമുള്ള പുരൈട്ചി പയണം എന്നാണ് പര്യടനത്തിന് പേര് നൽകിയിരിക്കുന്നത്. എഐഎഡിഎംകെയിലെ നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പുരട്ചി പയണത്തിന്റെ ലക്ഷ്യം. ജയലളിതയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുക, പാർട്ടിയെ വീണ്ടെടുക്കുക, തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യാത്ര ഉയർത്തുന്നത്, ഇന്ന് ഉച്ചയ്ക്ക് 12.30ന് ചെന്നൈ ത്യാഗരാജനഗറിൽ നിന്ന് യാത്ര തുടങ്ങുന്നു.

Read More