ചെന്നൈ: പാ രഞ്ജിത്തിന്റെ ‘തങ്കലാൻ’ ചിത്രീകരണത്തിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിക്രം ‘തങ്കലാൻ’ ചിത്രീകരണത്തിൽ നിന്ന് ഇടവേളയെടുക്കും. ‘പൊന്നിയൻ സെൽവൻ 2’ പ്രമോഷൻ പൂർത്തിയായി കഴിഞ്ഞ ദിവസമാണ് വിക്രം ‘തങ്കലാൻ’ സംഘത്തിനൊപ്പം ചേർന്നത്. ഷൂട്ടിന് മുൻപുളള റിഹേഴ്‌സലിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്. ഒരു മാസത്തോളം താരത്തിന് സിനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കും. ഇതോടെ തങ്കലാൻ ചിത്രീകരണവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Read MoreTag: Actor vikram
ദേഹാസ്വാസ്ഥ്യം നടൻ വിക്രം ആശുപത്രിയിൽ
ചെന്നൈ :ദേഹാസ്വാസ്ഥ്യം തുടർന്ന് നടൻ വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതുതായി പുറത്ത് വന്ന വിവരം. വിക്രത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലതരത്തില്‍ ട്വീറ്റുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം നടന്‍റെ നില തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
Read More