കുളച്ചൽ കടൽ തീരത്ത് 4 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി, കാണാതായ കിരണിന്റെയെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടിലെ കുളച്ചലിൽ കടൽതീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ ശേഷം കാണാതായ നരുവാമൂട് സ്വദേശി കിരണിന്റെ മൃതദേഹമാണെന്ന് പോലീസ് സംശയിക്കുന്നു.

ശനിയാഴ്ച ഉച്ചയോടെയാണ് കിരണിനെ കാണാതായത്. സാമൂഹികമാധ്യമം വഴിപ്പെട്ട ആഴിമലയിലുള്ള പെൺസുഹൃത്തിനെ കാണാനും അവിടെവച്ച് പരിചയയുടെ ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെ ഇവർ കിരണിനെ ഒരു ബൈക്കിൽ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് കിരണിനെ കണ്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബലംപ്രയോഗിച്ച്‌ കടലിൽ തള്ളിയോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

സംഭവത്തിന് പിന്നാലെ ഒരാൾ കടലിൽ വീണതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കിരൺ ആണ് കടലിൽ വീണതെന്ന അടിസ്ഥാനത്തിൽ നാലുദിവസം തിരച്ചിലിൽ നടത്തിയിരുന്നു. ആഴിമല ഭാഗത്ത് വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്തിയിരുന്നില്ല. ആഴിമല ഭാഗത്ത് കടലിൽ വീണവരുടെ മൃതദേഹം അവിടെ നിന്നും ലഭിച്ചില്ലെങ്കിൽ തമിഴ്നാടിന്റെ ഭാഗത്തേക്ക് ഒഴുകി പോകാറുണ്ടെന്നും പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ തീരപ്രദേശത്തുള്ള പോലീസ് സ്റ്റേഷനിലും മത്സ്യതൊഴിലാളികളെയും മൃതദേഹം കണ്ടെത്തിയാൽ അറിയിക്കണമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ ഇരയിമ്മൽതുറ ഭാഗത്ത് ഒരു മൃതദേഹം കരയ്ക്കടിഞ്ഞതായി മത്സ്യതൊഴിലാളികൾ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് നാലുദിവസം പഴക്കമുള്ളതായി പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts