അറസ്റ്റിലായ തമിഴ്നാട് സ്വദേശി പദ്ധതിയിട്ടത് വൻ സ്ഫോടനങ്ങൾ

ചെന്നൈ : തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ തമിഴ്നാട് ആംബൂര്‍ സ്വദേശി വന്‍ സ്ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായി എന്‍.എ.എ.

തമിഴ്നാട് ക്യൂ ബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയത്. സ്ഫോടനങ്ങള്‍ക്കായി പ്ലാനും തയാറാക്കിയതായി എന്‍. ഐ.എ. കണ്ടെത്തി. ശനിയാഴ്ചയാണു തിരുപ്പത്തൂര്‍ ആംബൂര്‍ സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥി അന്‍വര്‍ അലിയെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ആര്‍ക്കോട്ടിലെ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണിയാള്‍.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആംബൂര്‍, ആര്‍ക്കോട്ട് എന്നിവിടങ്ങളില്‍ നിന്നു വിദേശത്തെ നിരോധിത സംഘടനകളുമായി ചിലര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതായി കേന്ദ്ര ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ തമിഴ്നാട് പോലീസിനു നിര്‍ദേശം നല്‍കിയത്. ഇയാളുെട രണ്ടുഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു.

ഐ.എസ് അടക്കമുള്ള ഭീകര സംഘടനകളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നതായി എന്‍ഐഎ പറയുന്നു. ഹിറ്റ് ലിസ്റ്റിലുള്ളവരെ കൊല്ലുന്നതിനായി ആംബൂരില്‍ ബോംബ് സ്ഫോടന പരമ്പരയ്ക്കും പദ്ധതിയിട്ടിരുന്നതായാണ് എന്‍. ഐ. എ ആരോപിക്കുന്നത്.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

യു.എ. പി. എ. നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത അന്‍വര്‍ അലിയെ പിന്നീട് റിമാന്‍ഡ് ചെയ്തു വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts