തമിഴ് സിനിമാമേഖലയിൽ 50 സ്ഥലങ്ങളിൽ റെയ്ഡ്: പ്രമുഖരെ നോട്ടമിട്ട് ഐടി വകുപ്പ്

ചെന്നൈ: തമിഴ് സിനിമാ വ്യവസായത്തിലെ പ്രമുഖരെ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡിലൂടെ, കലൈപുലി താണു, എസ്.ആർ. പ്രഭു, ജി.എൻ. അൻപുചെഴിയൻ, ജ്‍ഞാനവേൽ രാജ തുടങ്ങിയവരെയാണു ലക്ഷ്യമിട്ടിരിക്കുന്നത്. മധുരയിലെ ജി.എൻ അൻപുചെഴിയന്‍റെ 40 സ്ഥലങ്ങളിലും ചെന്നൈയിലെ 10 സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

അൻപുചെഴിയന്‍റെ മധുരയിലെയും ചെന്നൈയിലെയും ഗോപുരം സിനിമാ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇത് മൂന്നാം തവണയാണ് അൻപുചെഴിയൻ ഐടി വകുപ്പിന്‍റെ റെയ്ഡിന് വിധേയനാകുന്നത്. 2020 ഫെബ്രുവരിയിൽ വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം അൻപുചെഴിയന്‍റെ ചെന്നൈയിലെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് 65 കോടി രൂപ കണ്ടെടുത്തതായാണ് റിപ്പോർട്ട്. വിജയ്, നിർമ്മാതാവ് കാലപതി അഗോറാം എന്നിവരും ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു.

അതേസമയം, വൻതോതിൽ പണം കടം നൽകുന്ന അൻപുചെഴിയൻ അന്യായ പലിശ വാങ്ങുന്നയാളാണെന്ന് റിപ്പോർട്ടുകളുണ്ട്. അൻപുചെഴിയനിൽ നിന്ന് കടം വാങ്ങിയ പണം തിരിച്ചടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് നിർമ്മാതാവ് അശോക് കുമാർ 2017 നവംബറിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us