പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഒരുങ്ങി കർണാടക.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തിന്റെ പല മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ, ജില്ലാ പഞ്ചായത്തുകളിലേക്കും താലൂക്ക് പഞ്ചായത്തുകളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു.

സംസ്ഥാന മന്ത്രിസഭ ഇതേക്കുറിച്ച് ചർച്ച ചെയ്യുമെന്നും തീരുമാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു.

  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്

കോവിഡ് 19 സ്ഥിതിഗതികൾ കാരണം ജില്ലാ പഞ്ചായത്തുകളിലേക്കും താലൂക്ക് പഞ്ചായത്തുകളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഉദ്യോഗസ്ഥർക്കിടയിൽ പൊതുവായ അഭിപ്രായമുണ്ട്. ഞങ്ങൾ ഇപ്പോൾ ഇത് നടത്തുകയാണെങ്കിൽ 3.5 കോടിയിലധികം ആളുകൾ അതിന്റെ (വോട്ടെടുപ്പ്) ഭാഗമാകേണ്ടിവരും“, എന്ന് ഈശ്വരപ്പ ബെംഗളൂരുവിൽ പറഞ്ഞു.

175 താലൂക്ക് പഞ്ചായത്തുകളിലേക്കും 30 ജില്ല പഞ്ചായത്തുകളിലേക്കും ഉള്ള തെരഞ്ഞെടുപ്പ് അവസാനമായിനടന്നത് 2016 ലാണ്. അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ താലൂക്ക് പഞ്ചായത്തുകളിലും ജില്ലപഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പകരം അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കുമെന്ന്ഈശ്വരപ്പ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
[masterslider id="10"]

Related posts