ബെംഗളൂരു :മലയാളം മിഷന്റെ പഠനോൽസവം കൈരളീ നികേതൻ സ്കൂളിൽ നടന്നു.
500 ഓളം വിദ്യാർത്ഥികൾ സൂര്യകാന്തി ,കണിക്കൊന്ന കോഴ്‌സുകളിൽ പരീക്ഷ എഴുതി. 1000 ഓളം പേർ പങ്കെടുത്ത പഠനോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങ് വർണ്ണശഭളമായിരുന്നു.
ചെണ്ടമേളം ,നാടൻ പാട്ടുകൾ ,അവതരണ ഗാനം എന്നിവ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടന്നു.
സമാന്തരമായി മൈസൂരും പഠനോൽസവം നടന്നു.
കേരള സർക്കാർ പ്രതിനിധി എം.ടി. ശശി നേതൃത്വം നൽകി. ബിലു .സി നാരയണൻ ,ദാമോദരൻ മാഷ് ,ടോമി ആലുങ്കൽ ,ഷാഹിന ലത്തീഫ് എന്നിവരും ക്ലസ്റ്റർ കോഓഡിനേറ്റർമാരും മറ്റ് അധ്യാപകന്മാരും നേതൃത്വം നൽകി
എം.ടി. ശശി മുഖ്യ പ്രഭാഷണം നടത്തി
ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് അറിവിന്റെ കടലാഴം കണ്ടെത്താനും നാടിന്റെ അഭിമാനമാകാനും കഴിയട്ടെ എന്നും രക്ഷിതാക്കൾ നൽകിയ പിന്തുണ അവിസ്മരണീയമാണെന്നും ഒരു മുഴുവൻ ദിവസം തന്റെ കുഞ്ഞിന്റെ വ്യക്തിത്വ, സർഗ്ഗാത്മക വികാസത്തിന് കാവലിരുന്നതുകൊണ്ടു മാത്രമല്ല, കാലോചിതമായി വരുന്ന വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളോട് തുറന്ന ഹൃദയത്തോടെ സംവദിക്കുകയും ലോകത്തിന്റെ പുതുവസന്തത്തിലെ നവ്യസുഗന്ധമാണെന്റെ കുഞ്ഞ് ,അവന്റെ അവസരങ്ങൾക്കാണ് മുൻഗണന എന്നും കരുതുന്ന രക്ഷിതാവ് നൽകുന്ന ഊർജ്ജം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു .
കതിരേറെക്കൊയ്ത ഒരു വിളവെടുപ്പാണ് ഇന്നലെ നടന്ന പഠനോത്സവമെന്ന് എന്റെ കയ്യിലിരിക്കുന്ന കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ സാക്ഷ്യം പറയുന്നുണ്ട്. അത് മലയാള ഭാഷയുടെ ഭാവി ശോഭനമാണെന്നതിന്റെ അടിയാധാരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.