ബെംഗളൂരു : വഴിയിൽ തകരാറിലായ ഓട്ടോറിക്ഷ തള്ളി സഹായിക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരന്റെ ലാപ്ടോപ്പും പണവുമായി ഓട്ടോ ഡ്രൈവർ മുങ്ങിയതായി പരാതി.
കൊല്ലം പരവൂർ സ്വദേശി മനു ലാലിൻറെ ലാപ്ടോപ്പും 4500 രൂപയും പേഴ്സിൽ ഉണ്ടായിരുന്ന ഡെബിറ്റ് കാർഡ്, ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ രേഖകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.
സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് മാനേജർ ആയ മനു ലാൽ അൾസൂർ മെട്രോ സ്റ്റേഷനു സമീപത്ത് നിന്നാണ് താമസസ്ഥലമായ അരീക്കരയിലേക്ക് വെള്ളിയാഴ്ച വൈകീട്ട് ഓട്ടോറിക്ഷ പിടിച്ചത്.
സിഗ്നലിൽ ഓട്ടോറിക്ഷ യന്ത്ര തകരാറിനെത്തുടർന്ന് ഓഫ് ആയി .
ഡ്രൈവർ തള്ളിയെങ്കിലും സ്റ്റാർട്ട് ആവാത്തതിനെ തുടർന്ന് മനു കൂടെ ഇറങ്ങി തള്ളുകയായിരുന്നു.
വണ്ടി സ്റ്റാർട്ട് ആയതോടെ ഡ്രൈവർ ഓട്ടോയുമായി കടന്നുപോവുകയായിരുന്നു.
പിന്നാലെ ഓടിയെങ്കിലും അയാൾ നിർത്താതെ പോയി.
കെ.എം.സി .സി പ്രവർത്തകരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയതോടെ പോലീസെത്തി ബിലെകഹള്ളി ജംഗ്ഷനിലെ ട്രാഫിക് സിസിടിവി പരിശോധിച്ചെങ്കിലും അത് പ്രവർത്തനരഹിതമായിരുന്നു.
നാലുദിവസം മുൻപ് എലച്ചനഹള്ളിയിൽ മലയാളി ഓട്ടോ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് മൊബൈൽഫോണും പണവും തട്ടിയെടുത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.