പാളത്തിൽ അറ്റകുറ്റപ്പണി: റദ്ദാക്കലും വഴിതിരിച്ചുവിടലും; ട്രെയിൻ സർവിസുകളിൽ ക്രമീകരണം

ബെംഗളൂരു: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി ഒന്നിലധികം ദിവസങ്ങളിൽ നടത്തുന്നതിന് ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തൽ, ഭാഗികമായി റദ്ദാക്കൽ എന്നീ ക്രമീകരണങ്ങൾ നടത്തി.

ഡിസംബർ 21, 27 തീയതികളിൽ കോയമ്പത്തൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജങ്ഷൻ – ഷൊർണൂർ ജങ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിപ്പിക്കും. ഈ ട്രെയിൻ സർവിസ് പാലക്കാട് ജങ്ഷനും ഷൊർണൂർ ജങ്ഷനുമിടയിൽ ഭാഗികമായി റദ്ദാക്കും.

ഡിസംബർ 10, 17ന് ഷൊർണൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56602 ഷൊർണൂർ ജങ്ഷൻ – കോഴിക്കോട് പാസഞ്ചർ യാത്ര ഫറോക്കിൽ അവസാനിപ്പിക്കും. ഫറോക്കിനും കോഴിക്കോടിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

ഡിസംബർ 21, 27 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56608 നിലമ്പൂർ റോഡ് – പാലക്കാട് ജങ്ഷൻ പാസഞ്ചർ യാത്ര ഷൊർണൂർ ജങ്ഷനിൽ അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷനും പാലക്കാട് ജങ്ഷനുമിടയിൽ ഈ ട്രെയിൻ സർവിസ് ഭാഗികമായി റദ്ദാക്കും.

ഷൊർണൂർ ജങ്ഷനിൽ നിന്ന് പാലക്കാട് ജങ്ഷനിലേക്ക് ഒരു അൺ റിസർവ്ഡ് സ്പെഷൽ ട്രെയിൻ സർവിസ് നടത്തും. ട്രെയിൻ നമ്പർ 56608 ന്റെ അതേ സ്റ്റോപ്പുകൾ ഈ പ്രത്യേക ട്രെയിനിന് ഉണ്ടാവും.

ഡിസംബർ 07, 14, 21, 28, ജനുവരി 04 തീയതികളിൽ എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12977 എറണാകുളം ജങ്ഷൻ – അജ്മീർ ജങ്ഷൻ മരുസാഗർ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രിക്കും.

  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം

ഡിസംബർ 07, 14, 21, 28, ജനുവരി 04: ട്രെയിൻ നമ്പർ 12224 എറണാകുളം ജങ്ഷൻ – ലോകമാന്യതിലക് തുരന്തോ സൂപ്പർഫാസ്റ്റ് വീക്കിലി എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രിക്കും.

ഡിസംബർ 12, 19, 26, 2026 ജനുവരി 02 തീയതികളിൽ എറണാകുളം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16338 എറണാകുളം ജങ്ഷൻ – ഓഖ ദ്വൈവാര എക്സ്പ്രസ് യാത്രയിൽ ഒരു മണിക്കൂർ നിർത്തിവെക്കും.

ഡിസംബർ 17, 22, 24, 29, 31: പാലക്കാട് ടൗണിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16844 പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ് യാത്രയിൽ 30 മിനിറ്റ് നിർത്തിവെക്കും.

ഡിസംബർ 21, 27 തീയതികളിൽ എറണാകുളം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 66610 എറണാകുളം ജങ്ഷൻ – പാലക്കാട് ജങ്ഷൻ മെമു യാത്രയിൽ ഒരു മണിക്കൂർ നിർത്തിവെക്കും.

ഡിസംബർ 21, 27 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16382 കന്യാകുമാരി – പൂനെ ജങ്ഷൻ എക്സ്പ്രസ് യാത്രയിൽ 40 മിനിറ്റ് നിർത്തിവെക്കും.

ഡിസംബർ 29, 30 തീയതികളിലും 2026 ജനുവരി 01, 02, 03, 04, 05, 06 തീയതികളിലും ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 56604 ഷൊർണൂർ ജങ്ഷൻ – കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ യാത്രയിൽ 30 മിനിറ്റ് നിർത്തിവെക്കും.

  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

ഡിസംബർ 28ന് ബരൗണി ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12521 ബരൗണി ജങ്ഷൻ – എറണാകുളം ജങ്ഷൻ വീക്ക്‌ലി എക്സ്പ്രസ് ഒരു മണിക്കൂർ നിർത്തിവെക്കും. ഗോരഖ്പൂർ ജങ്ഷനിൽ നിന്ന് 2026 ജനുവരി 04 ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12511 ഗോരഖ്പൂർ ജങ്ഷൻ – തിരുവനന്തപുരം നോർത്ത് രപ്തിസാഗർ ത്രൈ-വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ 01 മണിക്കൂർ 10 മിനിറ്റ് നിയന്ത്രിക്കും.

ഡിസംബർ 10, 17, 24 തീയതികളിൽ ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രിക്കും.

ഡിസംബർ 10,17, 24 തീയതികളിൽ ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് 01 മണിക്കൂർ നിയന്ത്രിക്കും.

ഡിസംബർ 10, 17, 24 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 50 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.

ഡിസംബർ 10, 17 തീയതികളിൽ ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ – എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 50 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.

ഡിസംബർ 11, 18 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് യാത്രയിൽ 40 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.

  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി

ഡിസംബർ 22ന് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ 01 മണിക്കൂർ 40 മിനിറ്റ് നിർത്തിവെക്കും.

ഡിസംബർ 23ന് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിർത്തിവെക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us