ബെംഗളൂരു : 2021-ൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമംമൂലമുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച റിട്ട. ജസ്റ്റിസ് ജോൺ മൈക്കൽ കുഞ്ഞ കമ്മിഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഓക്സിജൻ കിട്ടാതെ 2021 മേയ് രണ്ടിന് രാത്രിക്കും മേയ് മൂന്നിന് പുലർച്ചെയ്ക്കും ഇടയിൽ 32 പേരാണ് മരിച്ചത്. ആ സമയത്ത് സംസ്ഥാനത്ത് ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരായിരുന്നു അധികാരത്തിലിരുന്നത്. ഡോ. കെ. സുധാകർ ആരോഗ്യമന്ത്രിയായിരിക്കെയാണ് സംഭവം. ഭരണപരമായ പരാജയമാണ് മരണങ്ങൾക്ക് കാരണമെന്ന് കുടുംബങ്ങൾ ആരോപിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ആശുപത്രി…
Read MoreDay: 3 December 2025
വിനോദയാത്രയ്ക്കിടെ അപകടത്തിൽ വിദ്യാർത്ഥിയുടെ മരണം; കുടുംബത്തിന് 30 ലക്ഷം പ്രഖ്യാപിച്ച് സ്കൂൾ അധികൃതർ
ബെംഗളൂരു : മുരുഡേശ്വറിലേക്ക് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ കുടുംബത്തിന് 30 ലക്ഷം കൈമാറുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. മൈസൂരുവിലെ സരസ്വതിപുരത്തുള്ള തരലബാലു ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥി പവൻ (15) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ, ഹൊന്നാവർ ഗെരുസോപ്പിനടുത്തുള്ള സുലെമാർക്കി ക്രോസിനു സമീപംവെച്ച് ബസ് മറിയുകയുമായിരുന്നു. മൈസൂരുവിലെ ജനത നഗറിലെ ഹേമന്ത് കുമാറിന്റെയും ചിത്രയുടെയും മകനായ പവൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. സ്കൂൾ ബോർഡ് അംഗങ്ങൾ, എംഎൽഎമാരായ ശ്രീവത്സ, കെ. ഹരീഷ്ഗൗഡ, വിദ്യാർഥിയുടെ ബന്ധുക്കൾ, ഡിഡിപിഐ അധികൃതർ എന്നിവർ പങ്കെടുത്ത ചർച്ചയിലാണ്…
Read Moreധീരജ് വധക്കേസ് പ്രതി യുഡിഎഫ് സ്ഥാനാര്‍ത്ഥി
തൊടുപുഴ: ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ആറാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന സോയിമോന്‍ സണ്ണിയാണ് മത്സരത്തിനിറങ്ങുന്നത്. ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാര്‍ഡ് അട്ടിക്കുളത്തുനിന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സോയിമോന്‍ മത്സരിക്കുക. നിലവില്‍ നാലാം വാര്‍ഡിലെ യുഡിഎഫ് മെമ്പറാണ്. 2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയായിരുന്നു കേസിലെ ഒന്നാം പ്രതി. എഞ്ചിനീയറിങ് കോളേജില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.…
Read Moreകല്യാണ ആഘോഷത്തിനിടെ നോട്ടുകൾ വാരി എറിഞ്ഞു ;എടുക്കാൻ ഓടിച്ചെന്ന ആറായിരം രൂപക്ക് കടയിൽ പണിയെടുക്കുന്ന 14കാരനെ സിഐഎസ്എഫ് ജവാൻ വെടിവെച്ചുകൊന്നു
ഡൽഹി: മാസം ആറായിരം രൂപക്ക് പലചരക്കുകടയിൽ പണിയെടുക്കുന്ന 14കാരനെ സി.ഐ.എസ്.എഫ് ഓഫിസർ വെടിവെച്ചുകൊന്നു. കിഴക്കൻ ഡൽഹിയിലെ ശഹ്ദരാവനിലാണ് സംഭവം. കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു സാഹിൽ. വഴിയിൽ അവന്റെ കൂട്ടുകാരിൽ ചിലർ ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതു കണ്ട് അവരോടൊപ്പം ചേർന്നു. വിവാഹ ഹാളിൽ പ്രവേശിക്കാറാകുമ്പോൾ മുന്നിൽ നിന്ന് ആരോ നോട്ടുകൾ വാരിയെറിഞ്ഞു. കുട്ടികൾ എല്ലാവരും ഇത് പെറുക്കാനായി തിരക്കുകൂട്ടി. ഇതിനിടെ ഒരാൾ ഷഹീലിനെ പിടികൂടി. മറ്റുള്ള കുട്ടികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. തന്നെ പിടികൂടിയയാളോട് താൻ വീണുകിടന്ന നോട്ട് എടുത്തതല്ലേയുള്ളൂ എന്ന് പറഞ്ഞതോടെ പ്രകോപിതനായ…
Read Moreരാത്രിമുഴുവൻ തോട്ടത്തിലെ മരത്തിനടിയിൽ കഴിച്ചുകൂട്ടി രണ്ടു വയസ്സുകാരിയെ കണ്ടെത്തി; രക്ഷകനായി ഓടിയെത്തിയത് അയൽവാസിയായ നായ
മൈസൂരു : വഴിതെറ്റിയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അയൽവാസിയുടെ വളർത്തുനായയാണ് കണ്ടെത്തിയത്. തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു മയങ്ങുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ച് എത്തുകയായിരുന്നു. തോട്ടത്തിലെ തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്. അഞ്ചുദിവസം മുൻപ് മകളോടൊപ്പം കൊങ്കണ ഗ്രാമത്തിലെത്തിയ ദന്പതിമാർ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ ജോലിക്ക് പോകുമ്പോൾ മകളെയും കൂട്ടി. തുടർന്ന്…
Read More95 കാരിയുടെ വായില്‍ തുണി തിരുകി പീഡിപ്പിക്കാന്‍ ശ്രമം; 64 കാരന്‍ അറസ്റ്റില്‍
പത്തനംതിട്ട: 95 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പെരുനാട് പൊലീസിന്റെ പിടിയില്‍. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ്‍ (64) ആണ് അറസ്റ്റിലായത്. വീട്ടില്‍ വയോധിക തനിച്ചായിരുന്നു. ആ സമയം നോക്കിയെത്തിയ പ്രതി അവരുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വായില്‍ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയും പ്രതി കടന്നുകളയുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreരാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി; മുൻകൂർ ജാമ്യാപേക്ഷയിൽ തുടര്‍വാദം നാളെ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യപേക്ഷയിൽ നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഒന്നേമുക്കാൽ മണിക്കൂറോളമാണ് കേസിൽ വാദം നടന്നത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുലിൻ്റെ ജാമ്യഹര്‍ജിയിലെ വാദം നടന്നത്. രാഹുലും പരാതിക്കാരിയും ഈ ആവശ്യം…
Read Moreകൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ സംരക്ഷണം തീര്‍ത്തത് തെരുവുനായ്ക്കൾ
കൊല്‍ക്കത്ത: കൊടുംതണുപ്പില്‍ ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിന് സംരക്ഷണം തീര്‍ത്ത് തെരുവുനായ്ക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. റെയില്‍വേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്‌റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായം. രക്തത്തിന്റെ പാടുകള്‍ പോലും കുഞ്ഞ് ശരീരത്തിലുണ്ടായിരുന്നു. ഒരു കുറിപ്പോ, കുഞ്ഞിന് പുതയ്ക്കാന്‍ ഒരു പുതപ്പോ പോലും സമീപത്ത് ഉണ്ടായിരുന്നില്ല. അന്ന് രാത്രി മുഴുവന്‍ കുഞ്ഞിനെ സംരക്ഷിച്ചത് തെരുവുനായ്ക്കളാണ്. അവ കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. അതിന് സംരക്ഷണവലയം തീര്‍ത്തുക മാത്രം ചെയ്തു. രാത്രിയില്‍ ആരും…
Read Moreബെംഗളൂരു കൂൾ.. കൂൾ; തണുത്ത വായുവും ശാന്തമായ പ്രകൃതിയും; സിൽക്ക് ബോർ ഡിൽ നിന്നടക്കമുള്ള കാഴ്ചകൾ വൈറൽ ആകുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ട് . സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ശനിയാഴ്ച ബെംഗളൂരുവിലെ കാലാവസ്ഥയിൽ വലിയ മാറ്റ മാണ് കാണപ്പെട്ടത്.. “ബെംഗളൂരു ഫ്രിഡ്ജിനുള്ളിൽ” എന്ന തലക്കെട്ടിലുള്ള ഒരു പോസ്റ്റ് പോലും സാമൂഹിക മാധ്യമത്തിൽ വൈറലായി. ഇതിനു പിന്നാലെ ഇപ്പോൾ മറ്റൊരു പോസ്റ്റ് കൂടി സോഷ്യൽ മീഡിയയിൽ വൈറലായി. ബെംഗളൂരുവിലെ ഈ മൂടൽമഞ്ഞ് കാലാവസ്ഥ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തണുത്ത വായുവും ശാന്തമായ പ്രകൃതിയും എല്ലാവരെയും ആകർഷിച്ചു. ഈ വീഡിയോയിൽ, ശാന്തമായ പ്രകൃതിയും ആകാശത്ത് പതുക്കെ നീങ്ങുന്ന മൂടൽമഞ്ഞും നിങ്ങൾക്ക് കാണാൻ…
Read Moreയദ്യൂരപ്പയ്ക്ക് ആശ്വാസം; പോക്സോ കേസ് വിചാരണ റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പക്കെതിരായ പോക്സോ കേസിന്റെ വിചാരണ നടപടികൾ റദ്ദാക്കാൻ സുപ്രീംകോടതി ഉത്തരവ്. നവംബർ 13ന് കർണാടക ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 17കാരിയെ യദ്യൂരപ്പ സ്വവസതിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയും ചെയ്തു. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് സി.ഐ.ഡി കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന്, വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് യദ്യൂരപ്പ ഹൈകോടതിയെ സമീപിച്ചത്.…
Read More