വിനോദയാത്രയ്ക്കിടെ അപകടത്തിൽ വിദ്യാർത്ഥിയുടെ മരണം; കുടുംബത്തിന് 30 ലക്ഷം പ്രഖ്യാപിച്ച് സ്കൂൾ അധികൃതർ

ബെംഗളൂരു : മുരുഡേശ്വറിലേക്ക് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ കുടുംബത്തിന് 30 ലക്ഷം കൈമാറുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു.

മൈസൂരുവിലെ സരസ്വതിപുരത്തുള്ള തരലബാലു ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥി പവൻ (15) ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ, ഹൊന്നാവർ ഗെരുസോപ്പിനടുത്തുള്ള സുലെമാർക്കി ക്രോസിനു സമീപംവെച്ച്‌ ബസ് മറിയുകയുമായിരുന്നു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

മൈസൂരുവിലെ ജനത നഗറിലെ ഹേമന്ത് കുമാറിന്റെയും ചിത്രയുടെയും മകനായ പവൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.

സ്കൂൾ ബോർഡ് അംഗങ്ങൾ, എംഎൽഎമാരായ ശ്രീവത്സ, കെ. ഹരീഷ്ഗൗഡ, വിദ്യാർഥിയുടെ ബന്ധുക്കൾ, ഡിഡിപിഐ അധികൃതർ എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് തുക കൈമാറാൻ ധാരണയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts